ലത്തീന്‍: മാര്‍ച്ച് 25; ലൂക്ക 1:26-38 ദൈവകൃപ കണ്ടെത്തിയവള്‍

മറിയത്തെ ”ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയവള്‍” എന്നാണ് മാലാഖ വിശേഷിപ്പിക്കുന്നത്. ദൈവം അവളോടൊപ്പം ഉണ്ട് എന്ന സാക്ഷ്യപ്പെടുത്തലും ഉണ്ടാകുന്നു. മറിയം ദൈവ സന്നിധിയില്‍ കൃപ കണ്ടെത്തിയത് ജനനം മുതല്‍ തനിക്കു കിട്ടിയ വരപ്രസാദം നഷ്ടപ്പെടുത്താതെ വിശുദ്ധിയില്‍ ജീവിതം കാത്തുസൂക്ഷിച്ചതു കൊണ്ടാണ്. ഇത് തന്നെയാണ് ലോകരക്ഷകന്റെ അമ്മയാകാനുള്ള മറിയത്തിന്റെ വലിയ യോഗ്യത. മാമ്മോദീസായിലൂടെ നമുക്കോരോര്‍ത്തര്‍ക്കും കിട്ടിയ വരപ്രസാദത്തെ  കാത്തുസൂക്ഷിക്കാനും, ദൈവസന്നിധിയില്‍ കൃപ കണ്ടെത്താനും നമുക്കു കഴിയട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.