ഡീക്കൻ റോബിൻ വൈദീകനായി അഭിഷിക്തനായി

ആക്സെഞ്ചർ കമ്പനിയിലെ ഉയർന്ന ജോലി ഉപേക്ഷിച്ചു സന്യാസ വൃത്തിയിലേക്കു കടന്നു വന്ന ഡീക്കൻ റോബിൻ വൈദീകനായി അഭിഷിക്തനായി. ജനുവരി 20-ാം തീയതി കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ എറണാകുളം- അങ്കമാലി സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പിതാവിന്റെ കൈവയ്പു വഴിയാണ് റോബിൻ പൗരോഹിത്യ പദവിയിലേക്കു ഉയർത്തപ്പെത് . ഷോൺസ്റ്റാട്ട് സന്യാസസഭാംഗമായ നവവൈദീകൻ കറുകുറ്റിക്കടുത്തു കരയാംപറമ്പിൽ ചമ്പന്നൂക്കാരൻ ജോണിയുടെയും റോസിലിയുടെയും രണ്ടു മക്കളിൽ ഇളയവനാണ്. റിജോ എക സഹോദരൻ. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കാഞ്ഞൂർ സെന്റ്. സെബാസ്റ്റ്യൻസ് ഫോറോനാ പള്ളിയിൽ സഹവികാരി ആയാണ് റോബിനച്ചന്റെ പ്രഥമ നിയമനം. പൗരോഹിത്യ ജീവിതയാത്രയിൽ റോബിനച്ചനു നമുക്കു പ്രാർത്ഥനയിലൂടെ കരുത്തു പകരാം.

റോബിനച്ചനെക്കുറിച്ചു കൂടുതൽ അറിയാൻ

ആക്സെഞ്ചർ കമ്പനിയില്‍ നിന്ന് ദൈവത്തിന്റെ കമ്പനിയിലെത്തിയ അങ്കമാലിക്കാരന്‍ കൊച്ചച്ചന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.