ഫാ. ജോയി ചെഞ്ചേരിക്കും ജോയി തോട്ടാനും 2016-ലെ സിസീലിയന്‍ അവാര്‍ഡ്

സെലബ്രന്റ്‌സ് ഇന്ത്യയുടെ 2016-ലെ സീസിലിയന്‍ അവാര്‍ഡ് ഫാ. ജോയി ചെഞ്ചേരിക്കും ജോയി തോട്ടാനും. സംഗീതരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് രണ്ടുപേര്‍ക്കും അവാര്‍ഡ് സമ്മാനിക്കുന്നത്.

ഇത്ര ചെറുതാകാന്‍ എത്ര വളരേണം എന്ന പ്രസിദ്ധ ദിവ്യകാരുണ്യഗീതത്തിന്റെ രചയിതാവാണ് ദിവ്യകാരുണ്യമിഷനറി സഭാംഗമായ ഫാ. ജോയി ചെഞ്ചേരില്‍. മറ്റ് നിരവധി പ്രസിദ്ധ ഗാനങ്ങളും അച്ചന്‍ രചിച്ചിട്ടുണ്ട്. ദേവാലയങ്ങളില്‍ എന്നും ആലപിക്കുന്ന അനേകം ഗീതങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രഗത്ഭനായ സംഗീതജ്ഞനാണ് ജോയി തോട്ടാന്‍.

ക്രിസ്തീയ സംഗീത ശുശ്രൂഷയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭര്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരുന്ന അവാര്‍ഡാണ് സിസീലിയന്‍ അവാര്‍ഡ്. സംഗീതത്തിന്റെ മധ്യസ്ഥയായ വി. സിസീലിയയുടെ നാമധേയത്തിലാണ് ഈ ബഹുമതി എന്നത് ഏറെ ശ്രദ്ധേയമാണ്.

2007 മുതല്‍ ക്രിസ്തീയ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്ന പതിവ് സെലബ്രന്റ്‌സ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. 2012 മുതല്‍ അവാര്‍ഡ് നല്‍കി വരുന്നു. ഫാ. ഷാജി തുമ്പേച്ചിറയാണ് സെലബ്രന്റ്‌സ് ഇന്ത്യയുടെ ഡയറക്ടര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.