മാർപാപ്പമാരുടെ ഹൃദയം സൂക്ഷിച്ചിരിക്കുന്ന ദൈവാലയം

മരണശേഷം വിശുദ്ധരുടെ തിരുശേഷിപ്പ് സംരക്ഷിക്കുന്ന പാരമ്പര്യം രണ്ടാം നൂറ്റാണ്ടു മുതൽ കത്തോലിക്കാ സഭയിൽ ആരംഭിച്ചതാണ്

മാർപാപ്പാമാരുടെ ഹൃദയം സൂക്ഷിക്കുന്ന പരമ്പര്യം നൂറ്റാണ്ടുകളായി സഭയിൽ ഉണ്ടായിരുന്നു. റോമിലെ ട്രേവിയിലുള്ള വിശുദ്ധരായ വിൻസന്റിന്റെയും അനസ്താസ്തിയുസിന്റെയും (Church of Santi Vincenzo e Anastasio a Trevi) നാമത്തിലുള്ള ദൈവാലയത്തിലാണ് 25 മാർപാപ്പമാരുടെ ഹൃദയം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്.

1585 മുതൽ -1590 വരെ സഭയെ നയിച്ച സിക്സററൂസ് അഞ്ചാമൻ മാർപാപ്പ (Pope Sixtus V) തുടങ്ങി 1878 മുതൽ 1903 വരെ സഭയെ ശുശ്രൂഷിച്ച ലിയോ പതിമൂന്നാമൻ (Pope Leo XIII) മാർപാപ്പ വരെയുള്ള 25 മാർപാപ്പമാരുംടെ ഹൃദയമാണ് ഈ ദൈവാലയത്തിലുള്ളത്.
ഈ മാർപാപ്പമാരുടെ മനോഹരമായ തിരുശേഷിപ്പുകൾ ഉണ്ടെങ്കിലും ഇവരെ ആരെയും സഭ ഓദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിച്ചട്ടില്ല (ചിലർ വാഴ്ത്തപ്പെട്ടവരും ദൈവദാസന്മാരുമാണ്)

ഈ നൂറ്റാണ്ടുകളിൽ(16-19) മരണശേഷം മൃതദേഹം ശവസംസ്കാരദിനം വരെ ജീർണ്ണിക്കാതെ സൂക്ഷിക്കാൻ, മരിച്ച വ്യക്തികളുടെ ഹൃദയവും മറ്റ് ആന്തരിക അവയവങ്ങളും നീക്കം ചെയ്തിരുന്നു. ഇപ്രകാരം നീക്കം ചെയ്യുന്ന ഹൃദയം നശിപ്പിക്കാൻ താത്പര്യമില്ലത്തതിനാലാ അതോ മൃതദേഹത്തോടൊപ്പം അടക്കം ചെയുന്നതിനോ വേണ്ടിയോ എംബാം ചെയ്തു സൂക്ഷിച്ചു മാർപാപ്പമാരുടെ ഹൃദയം എംബാം ചെയ്ത് അവർ പള്ളിയിൽ സൂക്ഷിച്ചു. അത് ഒരു പതിവായി .1820 കളിൽ ഈ ദൈവാലയത്തിന് പൊന്തിഫിക്കൽ ഇടവക “the Pontifical Parish.” എന്ന ഇരട്ടപ്പേരുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹൃദയം എംബാം ചെയ്യുന്ന രീതി അവസാനിപ്പിച്ചു.

2002 ൽ ബൾഗേറിയൻ ഓർത്തഡോക്സ് സഭയ്ക്ക് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ദൈവാലയം സമ്മാനമായി നൽകിയെങ്കിലും, മാർപാപ്പമാരുടെ ഹൃദയം പരിപാവനമായി അവർ സൂക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.