സഭ പഴഞ്ചൻ അല്ലെന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച  നടി 

സഭ പഴഞ്ചനായി എന്ന് പറയുന്നത് ശരിയല്ലെന്ന് സിനിമാ താരം വെറോണിക പൊലാക്കോ. അടുത്തിടെ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കടന്നു വന്ന  ഇവര്‍ സിനിമയിലും മിനിസ്ക്രീനിലും ക്യാമറയ്ക്ക് മുന്നലും പിന്നിലും പ്രവർത്തിക്കുന്ന ആളാണ്.

സ്പെയിൻ, ഇറ്റലി പോലെയുള്ള ഇടങ്ങളിൽ സഭ അന്യം നിന്ന് പോവുകയാണ്.  60 വയസ്സിന് മുകളിൽ പ്രായമുള്ള ചുരുക്കം ചിലർ മാത്രമാണ് വിശ്വാസപരമായ കർമങ്ങളിൽ പങ്കെടുക്കുന്നത്. എത്ര അന്യം നിന്ന് പോയെന്ന് പറഞ്ഞാലും വെറോണികയെ പോലെ ഉള്ളവർക്ക് ബൃഹത്തായ കര്‍മ്മങ്ങള്‍  വിശ്വാസത്തിലേക്ക് കടന്നു വരാനും അതിനെ ഒപ്പം ചേർത്തു നിർത്താനും ഒരു തടസ്സമാകില്ല.

മാതാപിതാക്കളുടെ പിരിയലിന്റെ നൊമ്പരത്തിനും രോഗം തനിക്കു സമ്മാനിച്ച വേദനകള്‍ക്കും ഇടയിലാണ്  അവർ തന്റെ വിശ്വാസത്തെ കണ്ടെത്തുകയും ദൈവത്തിലേയ്ക്കു തിരിയുകയും ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.