തൊഴില്‍ മേഖലയിലെ അഴിമതി അര്‍ബുദം പോലെയാണ്

പ്രാറ്റോ, ഫ്‌ളോറന്‍സ് സന്ദര്‍ശനം

ശരീരത്തെ കാന്‍സര്‍ ബാധിക്കുന്നത് പോലെയാണ് സമൂഹത്തില്‍ അഴിമതിയുടെ സ്വാധീനം. ഇതിനെതിരെ യുദ്ധം ചെയ്യേണ്ടത് ഒരു വ്യക്തിയെന്ന നിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. തൊഴില്‍ ചൂഷണവും നിയമവിരുദ്ധമായ പ്രവര്‍ത്തികളും എല്ലാം അഴിമതിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്. തൊഴില്‍ ചെയ്യുന്നവരെ സംരക്ഷിക്കുകയും അവര്‍ക്കാവശ്യമായതെല്ലാം നല്‍കുകയും ചെയ്യുക എന്നത് തൊഴില്‍ ദാതാക്കളുടെ കടമയാണ്. തൊഴിലാളികളോടും അവരുടെ പ്രതിനിധികളോടും എനിക്ക് പറയാനുള്ളത് പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചാണ്. പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് ധ്യാനിക്കുക. സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നതിന് മുമ്പ് പരിശുദ്ധ അമ്മ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ തയ്യാറായി. കച്ച അരയില്‍ കെട്ടി തയ്യാറായി എന്ന് തിരുവെഴുത്തുകളില്‍ പറയുന്നു. തന്റെ കച്ച എടുത്ത് ഒരുവന്‍ അരയില്‍ കെട്ടിയാല്‍ അതിനര്‍ത്ഥം ”ഞാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു, പോകാന്‍ തയ്യാറാണ്. തയ്യാറായിക്കൊണ്ടിരിക്കുന്നു” എന്നാണ്.

പിതാവായ ദൈവം സഭയെ സേവനം ചെയ്യാന്‍ വേണ്ടിയാണ് വിളിച്ചിരിക്കുന്നത്. ഒരു വലിയ ഉത്തരവാദിത്വം അവിടുന്ന് സഭയെ ഏല്‍പ്പിച്ചിരുന്നു. അവിടുന്ന് തന്റെ മിഷണറിമാരെ ഈ ദൗത്യത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നു. മുറിവേറ്റവരെ സ്വാഗതം ചെയ്തുകൊണ്ട് അവരുടെ മുറിവുണക്കാന്‍ അവിടുന്ന് പറയുന്നു.വഴിയറിയാത്തവര്‍ക്കും അശരണരായവര്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിക്കേണ്ടത് സഭയുടെ കടമയാണ്. അതിനായി ലാഭേച്ഛയില്ലാതെ സേവനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

തന്റെ ശിഷ്യരുടെ കാല്‍ കഴുകാന്‍ യേശു തയ്യാറെടുത്തത്  തന്റെ കച്ച അരയില്‍ കെട്ടിയാണ്. സേവനത്തിന്റ ഏറ്റവും മഹനീയമായ മാതൃകയാണ് ക്രിസ്തു ലോകത്തിന് നല്‍കിയത്. അത്തരത്തിലായിരിക്കണം തൊഴിലിടങ്ങളില്‍ തൊഴിലാളികളും പെരുമാറേണ്ടത്. നാം മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുമ്പോള്‍ അത് ദൈവത്തെ സ്‌നേഹിക്കുന്നതിന് തുല്യമാകുന്നു.പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കുക. ആത്മവിശ്വാസം നഷ്ടപ്പെടുന്ന സമയത്ത്  ദൈവമാതാവിനെ ഓര്‍ക്കുക. പ്രാര്‍ത്ഥനയുടെയും സ്‌നേഹത്തിന്റെ നിശ്ശബ്ദരൂപമായിരുന്നു പരിശുദ്ധ അമ്മ. അമ്മയെ വിശ്വസിക്കുക. ആശ്വാസം പകരാന്‍ അവിടുന്ന് നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.