ഗലീലി

യേശു തന്റെ പരസ്യജീവിതകാലം ഭൂരിഭാഗവും ചെലവഴിച്ചത് ഗലീലിയില്‍ ആയിരുന്നു. അനവധി അത്ഭുതങ്ങളും രോഗശാന്തിയും യേശു നല്‍കിയത് ഗലീലിയിലും പരിസരപ്രദേശങ്ങളിലും സഞ്ചരിച്ചായിരുന്നു. അതിനാല്‍ ഇന്ന് ഈ സ്ഥലത്ത് നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും കാണപ്പെടുന്നു.

മരിച്ചു പോയ ഒരു കുഞ്ഞിന് പുനരുത്ഥാനം നല്‍കി അമ്മയുടെ കൈകളില്‍ യേശു തിരികെ കൊടുത്തത് ഇവിടെ വച്ചാണ് എന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷം പറയുന്നുണ്ട്.

ഗലീലി കടല്‍

ഗലീലി തടാകമെന്നും ഗലീലി കടലെന്നും വിളിക്കപ്പെടുന്ന ഈ ജലാശയത്തിന് ക്രിസ്തുവിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഗലീലി തടാകത്തില്‍ നിന്നുമാണ് യേശുവിന് മീന്‍പിടുത്തക്കാരായ ശിഷ്യന്‍മാരെ ലഭിക്കുന്നത്. യേശു വെള്ളത്തിന് മുകളിലൂടെ നടന്നതും കാറ്റിനെയും കടലിനെയും ശാന്തമാക്കിയതും ഗലീലി കടലില്‍ വച്ചായിരുന്നു. ഈ തടാകത്തില്‍ വഞ്ചിയിലിരുന്നാണ് യേശു ശിഷ്യന്‍മാരെ പഠിപ്പിച്ചതും സുവിശേഷം അറിയിച്ചതും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയതും ഇതേ കടല്‍ത്തീരത്ത് വച്ചാണ്.

ഇത്തരത്തില്‍ യേശുവിന്റെ ജീവിതവും സുവിശേഷവുമായി ഗലീലി കടലും തീരവും ബന്ധപ്പെട്ടിരികക്കുന്നു, അതിനാല്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം കൊണ്ട് വിശുദ്ധമാക്കപ്പെട്ട ഇടങ്ങളില്‍ ഗലീലി കടലും ഉള്‍പ്പെടുന്നു. ഇസ്രായേലിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.