സ്റ്റീഫന്‍ ഹോംക്കിങ് വത്തിക്കാനില്‍

ഇംഫാക്റ്റ്‌സ് ഓഫ് സയന്റിഫിക് നോളജ് ആന്റ് ടെക്‌നോളജി ഓണ്‍ ഹ്യൂമന്‍ സൊസൈറ്റി ആന്റ് ഇറ്റ്‌സ് എന്‍വയണ്‍മെന്റ് എന്ന വിഷയത്തില്‍ നവംബര്‍ 25 മുതല്‍ 29 വരെ റോമില്‍ നടക്കുന്ന പ്ലിനറി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സ്റ്റീഫന്‍ ഹോംക്കിങ്ങിനെയും മറ്റു ശാസ്ത്രജ്ഞരെയും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിസംബോധന ചെയ്തു.

ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ക്കുള്ള പങ്ക് വലുതാണെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. മതവും ശാസ്ത്രവും തമ്മിലുള്ള സഹകരണം വര്‍ദ്ധിച്ചുവരുന്നതില്‍ തനിക്കുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

നവംബര്‍ 25 മുതല്‍ 29 വരെയാണ് സമ്മേളനം. ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റീഫന്‍ ഹോംക്കിങ് സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. 1986 മുതല്‍ അക്കാദമിയിലെ അംഗമാണ് സ്റ്റീഫന്‍ ഹോക്കിങ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.