നവംബര്‍ 15: ലൂക്കാ 15:1-10 ഓട്ടം 

കാണാന്‍ തിടുക്കം കൂട്ടിയവരോട് അടുപ്പം പുലര്‍ത്തിയ ആളാണ് ഈശോ. ഈശോയെ കാണാനുള്ള ആദ്യശ്രമം പരാജയപ്പെട്ടിട്ടും സക്കേവൂസ് യേശു കടന്നുവരുന്ന വഴി തിരക്കിയിട്ട്, അവനെ കാണാനുള്ള തീവ്രമായ അഭിലാഷത്താല്‍ മൂമ്പേ ഓടി. ഓട്ടം വൃഥാവിലായില്ലെന്ന് സുവിശേഷം സുവ്യക്തമാക്കുന്നു. പാപിയുടെ ഓട്ടത്തിന് പിന്നാലെ ഓടുന്ന മനസ്സാണ് ഈശോയുടേത്. പാപിയായ സക്കേവൂസിന് രക്ഷയുടെ വഴി ഈശോ തെളിയിച്ചു കൊടുത്തു. ഈശോയുടെ ഉത്ഥാനശേഷം തന്നെ തള്ളിപ്പറഞ്ഞ പത്രോസ് കനം തൂങ്ങുന്ന മനസ്സുമായി കല്ലറയുടെ സമീപത്തേക്കോടിയപ്പോള്‍ ഈശോ അവനെയും കൈവിട്ടില്ല. പത്രോസിന്റെ മാനസാന്തരത്തിനും മഹനീയതയ്ക്കും വഴി വെട്ടിയതും ഈശോ തന്നെയാണ്. അവന്റെ ഓട്ടത്തിനും കിട്ടി നൂറ് മടങ്ങ് വില.

രക്ഷപ്പെടാന്‍ ഈശോയെ തേടി ഓടുക. കുറ്റക്കാരനായവനോട് ക്ഷമിച്ചാല്‍ മഹത്പട്ടികയില്‍ നിന്റെ പേരുമുണ്ടാകും.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.