സീറോ മലങ്കര. ജനുവരി-29. മര്‍ക്കോ 6: 1-6 അടുത്തുള്ള ദൈവപുത്രനെ തിരിച്ചറിയുക 

സ്വഭവനത്തിലും സ്വദേശത്തും സ്വജനങ്ങള്‍ക്കിടയിലും ദൈവപുത്രനെ തിരിച്ചറിയാതെ പോകുന്നു. തങ്ങളുടെ മുന്‍വിധികള്‍കൊണ്ട് യഥാര്‍ത്ഥ രക്ഷകനെ തിരിച്ചറിയാതെ കളിയാക്കുന്ന ജനക്കൂട്ടം നമ്മളിലും ഉണ്ട്. നാം കാണുന്നതും കേള്‍ക്കുന്നതിനും അപ്പുറം ഒരുവനില്‍ ദൈവം പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിയണം. ജ്ഞാനം കണ്ട് അന്തംവിടുകയും വാക്കുകേട്ട് ആശ്ചര്യപ്പെടുകയും ചെയ്ത ജനക്കൂട്ടം അവനെ സംശയത്തോടെ നോക്കുന്നു. എന്റെ കാഴ്ചപ്പാടില്‍ നിന്ന്‍ മാറി ദൈവീക കണ്ണുകളോടെ മറ്റുള്ളവരെ നോക്കുമ്പോള്‍ അവരില്‍ ഉള്ള നന്മകളെ തിരിച്ചറിയാനും അംഗീകരിക്കാനും കഴിയും. അതിന് സ്വഭവനത്തിലും സ്വദേശത്തും സ്വജനങ്ങള്‍ക്കും ഇടയിലുള്ള ക്രിസ്തുവിനെ ആദ്യം തിരിച്ചറിയുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.