യേശു എനിക്കും നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു: ഫ്രാൻസീസ് പാപ്പാ

നമ്മൾ യേശുവിനോട്  പ്രാർത്ഥിക്കുന്നു, എന്നാൽ യേശു നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്നതാണ് പ്രധാനകാര്യം. ഇന്നത്തെ (28-10-2016) പ്രഭാത ബലിയിൽ പരിശുദ്ധ പിതാവ്  വചന സന്ദേശം നൽകുകയായിരുന്നു.

“യേശു മലമുകളിലേക്ക് പ്രാർത്ഥിക്കാനായി പോയി, രാത്രി മുഴുവൻ അവൻ ദൈവത്തോടു പ്രാർത്ഥനയിൽ ചെലവഴിച്ചു.’ അതിനുശേഷം പന്ത്രണ്ടു അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, പിശാചുക്കളെ പുറത്താക്കുന്നു. ശരിയാണ് ഇതിന്റെ മൂലക്കല്ല് യേശുവാണ്, പ്രാർത്ഥിക്കുന്ന യേശു. യേശു പ്രാർത്ഥിക്കുന്നു. അവൻ പ്രാർത്ഥിച്ചു. സഭയ്ക്കു വേണ്ടിയുള്ള അവന്റെ പ്രാർത്ഥന ഇന്നും തുടരുന്നു. സഭയുടെ മൂലക്കല്ലായ ക്രിസ്തു പിതാവിന്റെ മുമ്പിൽ നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു, നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

നമ്മൾ അവനോടു പ്രാർത്ഥിക്കുന്നു, എന്നാൽ അവൻ നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്നതാണ് മുഖ്യമായ കാര്യം. തന്നെ അനുഗമിക്കുന്നവർക്കു വേണ്ടി  യേശു എങ്ങനെയാണ് എപ്പോഴും പ്രാർത്ഥിക്കുന്നതെന്ന് അന്ത്യത്താഴത്തിലും,   അവന്റെ അത്ഭുതങ്ങൾക്കു മുമ്പും, പ്രത്യേകമായി ലാസറിനെ മരണത്തിൽ നിന്ന് ഉയർപ്പിച്ച അത്ഭുത്തിനു മുമ്പു  യേശു കാണിച്ചുതരുന്നു.

“യേശു ഒലിവുമലയിൽ പ്രാർത്ഥിച്ചു, പ്രാർത്ഥിച്ചു കൊണ്ടാണ് അവൻ കുരിശിൽ മരിച്ചത്. പ്രാർത്ഥനയിലാണ് അവന്റെ ജീവിതം അവസാനിച്ചത്. ഇതാണ് നമ്മുടെ സുരക്ഷിതത്വം, ഇതാണ് നമ്മുടെ അടിസ്ഥാനം, ഇതാണ് നമ്മുടെ മൂലക്കല്ല്: യേശു നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നു! യേശു എനിക്കുവേണ്ടി  പ്രാർത്ഥിക്കുന്നു! നമുക്ക് ഓരോരുത്തർക്കു ഇതു പറയാൻ കഴിയണം:   യേശു എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്നത് തീർച്ചയാണ്, അവൻ പിതാവിന്റെ മുമ്പിൽ എന്റെ പേരു പറഞ്ഞു പ്രാർത്ഥിക്കുന്നു.  ഇതാണ് സഭയുടെ മൂലക്കല്ല്: പ്രാർത്ഥിക്കുന്ന യേശു.

തന്നെ അനുഗമിക്കുന്നവർക്കു വേണ്ടി യേശു  പ്രാർത്ഥിക്കുന്ന മറ്റൊരു ഉദാഹരണം, പത്രോസ് സാത്താന്റെ പ്രലോഭനത്തിൽ വീഴാതിരിക്കാനും വിശ്വാസ  സ്ഥിരതയുള്ളവനായിരിക്കുവാനും, യേശു   പീഡാസഹനങ്ങൾക്ക് മുമ്പ്  പത്രോസിനുവേണ്ടി പ്രാർത്ഥിക്കുന്ന സന്ദർഭമാണ്.

“യേശു പത്രോസിനോടു പറഞ്ഞത്, നിങ്ങളോടും എന്നോടും എല്ലാവരോടും  അവൻ പറയുന്നു: ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിച്ചട്ടുണ്ട്,  ഞാൻ നിക്കുവേണ്ടി പ്രാർത്ഥിക്കുന്നു.’ അവൻ അൾത്താരയിൽ വരുന്നത് കുരിശിൽ ചെയ്തതുപോലെ  നമുക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ, നമുക്കുവേണ്ടി പ്രാർത്ഥിക്കാനാണ്,  ഇതാണ് നമുക്ക് വലിയ സുരക്ഷിതത്വം നൽകുന്നത്.  ഞാൻ,  എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന, നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന, യേശു ക്രിസ്തു മൂലക്കല്ലായ സമൂഹത്തിന്റെ ഭാഗമാണ്.  ഇന്ന് സഭയെക്കുറിച്ച് നാം ചിന്തിക്കുന്നു, സഭയുടെ രഹസ്യത്തെക്കുറിച്ച് നാം ചിന്തിക്കുന്നു. നമ്മൾ ഒരു ഭവനം പോലെയാണ് എന്നാൽ അടിസ്ഥാനം യേശുവാണ്, നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന യേശു, എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന യേശു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.