നവംബര്‍ 1 ലൂക്ക 21:1-4 വിധവയുടെ കാണിക്ക

കര്‍ത്താവിന്റെ കണക്കുകള്‍ പലപ്പോഴും ക്ലാസ്സില്‍ പഠിച്ച കണക്കിന്റെ നിയമങ്ങളെ കീഴ്‌മേല്‍ മറിക്കുന്നതാണ്. തൊണ്ണൂറ്റിയൊന്‍പതിനേക്കാള്‍ വലുപ്പം ഒന്നിനും ധനികരുടെ കനമുള്ള നിക്ഷേപങ്ങളേക്കാള്‍ വിധവയുടെ രണ്ടു ചെമ്പുതുട്ടിനും അവന്‍ മൂല്യം കല്പിക്കുന്നു. ദേവാലയ ഭണ്ഡാരത്തില്‍ കനമുള്ള നിക്ഷേപങ്ങള്‍ നടത്തിയ ധനികരുടെ ഫരിസേയ സമര്‍പ്പണത്തിലല്ല, പകരം മറ്റാരും ഒരിടത്തും ഒരുകാലത്തും കാണാനോ പറയുവാനോ ഓര്‍ക്കുവാനോ പോലും ഇടയില്ലാത്ത വിധവയുടെ രണ്ട് ചെമ്പുതുട്ടിന്റെ സമര്‍പ്പണത്തിലാണ് അവന്റെ കണ്ണുടക്കിക്കിടന്നത്. കൊടുക്കുന്ന വസ്തുവിന്റെ കനത്തിലല്ല പകരം സമര്‍പ്പകന്റെ സമര്‍പ്പണമനോഭാവത്തിലാണ് മൂല്യം എന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു. ഉള്ളതിന്റെ ഓഹരിയല്ല പകരം ഉപജീവനത്തിനുള്ള വക മുഴുവന്‍ സമര്‍പ്പിച്ച വിധവയെപ്പോലെ, ഉള്ളു മുഴുവന്‍ പൂര്‍ണ്ണഹൃദയത്തോടെ സമര്‍പ്പിക്കുവാന്‍ സകലവിശുദ്ധരുടെയും ഓര്‍മ്മത്തിരുനാള്‍ ദിവസം നമുക്കാകട്ടെ.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.