ഭൂചലനത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കി മെക്സിക്കന്‍ അതിരൂപത

കഴിഞ്ഞ ആഴ്ചയിലെ  വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് മെക്സിക്കൻ അതിരൂപതയുടെ കീഴിലുള്ള ആശുപത്രികളിൽ സൗജന്യ സേവനം ഏർപ്പെടുത്തി. വൈദ്യസഹായം ആവശ്യമുള്ളവർ സഭയുടെ ആശുപത്രികളെ സമീപിക്കണമെന്നും അവിടെ ചികിത്സയ്ക്കായി പണം നൽകേണ്ടതില്ല എന്നും മെക്സിക്കൻ അതിരൂപത അറിയിച്ചു.

മെക്സിക്കോയിലെ ആരോഗ്യ പരിരക്ഷാ നിയമം രോഗികൾക്ക് ചികിത്സ ആനുകൂല്യങ്ങൾ നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്തു ആനുകൂല്യമില്ലെങ്കിൽ കൂടി മെഡിക്കൽ സേവനങ്ങൾ നൽകുമെന്ന് മെക്സിക്കൻ രൂപത പ്രഖ്യാപിച്ചു.

മെക്സിക്കോ അതിരൂപതയുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പാസ്റ്ററൽ കമ്മീഷന്റെ ഡയറക്ടർ ഫാ. പെഡ്രോ വെലാസ്കസ് കത്തോലിക്കാ സർവകലാശാലകളിൽ നിന്നും പ്രത്യേകിച്ച് അനാഹുക് സർവകലാശാലയുടെ വടക്കും തെക്കും ക്യാമ്പസിനുള്ളില്‍ നിന്നും സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പരിണിതഫലത്തിൽ നിന്ന്  നിന്നും കരകയറാൻ ഇനിയും മെക്സിക്കൻ നഗരത്തിനായിട്ടില്ല. ഭൂചലനത്തിൽ മുന്നൂറിലധികം ആളുകളുടെ മരിക്കുകയും ആയിരത്തിലേറെ ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.