പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു രോഗിയില്‍ സംഭവിക്കുന്നത് 

പ്രാര്‍ത്ഥന ഒരാളുടെ രോഗത്തിന് ശമനം ഉണ്ടാക്കുമോ? പലര്‍ക്കും ഉള്ള സംശയം ആണ് ഇത്. ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥിച്ചു കൊണ്ട് ഇരുന്നിട്ട് കാര്യം ഇല്ല എന്ന്. അവരുടെ കാഴ്ചപ്പാടില്‍ അത് ശരിയാണെന്ന് അവര്‍ക്ക് തോന്നുമെങ്കിലും വിശ്വാസികളുടെ കാഴ്ചപ്പാടില്‍ നിലവിളിച്ച് അപേക്ഷിച്ചാല്‍ വിളി കേള്‍ക്കുന്ന ഒരു ദൈവം ഉണ്ട് എന്ന വിശ്വാസം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ശരിക്കും പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു രോഗിയില്‍ എന്താണ് സംഭവിക്കുക. വിശ്വസിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു രോഗിയില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അവ എന്താണെന്ന് താഴെ ചേര്‍ക്കുന്നു.

1 . വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന അത്ഭുതങ്ങളിലേയ്ക്ക് നയിക്കും 

വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ക്ക് കാരണമാകും. നടക്കുമോ ഇല്ലയോ? എന്നാലും..എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കിയുള്ള പ്രാര്‍ത്ഥനയാണ് പൂര്‍ണ്ണ വിശ്വാസത്താലുള്ള പ്രാര്‍ത്ഥന. അത് സൗഖ്യത്തിലേയ്ക്ക് തന്നെ നയിക്കും.

2 . ആത്മധൈര്യം പകരും 

ചികിത്സയില്‍ ആയിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആത്മധൈര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അത് മരുന്നുകളോട് വേഗം പ്രതികരിക്കുവാനും അങ്ങനെ രോഗം ഭേദമാകുന്ന അവസ്ഥയിലേയ്ക്ക് എത്തുവാനും സഹായിക്കും.

3 . പ്രതീക്ഷ പകരുന്നു 

നിരാശയില്‍ ഇരിക്കുന്ന ഒരു രോഗിയില്‍ മരുന്നുകള്‍ പ്രവര്‍ത്തിക്കുക പ്രയാസമാണ്. അത് മാനസികമായ ഒരു തലമാണ്. എല്ലാം പോയല്ലോ, ഇങ്ങനെ ആയി പോയല്ലോ എന്നോര്‍ത്ത് ഇരിക്കുന്ന ഒരു വ്യക്തിയില്‍ തിരിച്ചുവരവിനുള്ള സാധ്യത കുറയും. അങ്ങനെ ഉള്ളവര്‍ക്ക് എനിക്ക് മുന്നില്‍ ഒരു ദൈവം ഉണ്ട്, ആ ദൈവം എന്നെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരും എന്ന ചിന്ത, വിശ്വാസം പ്രത്യാശയിലേയ്ക്ക് നയിക്കും. അത് അവരെ ഇനിയും സഞ്ചരിക്കണം എന്ന ചിന്തയിലേയ്ക്കും.

4 ദൈവിക പദ്ധതികളില്‍ ഉള്ള വിശ്വാസം 

ആഴമായ പ്രാര്‍ത്ഥന, അത് ദൈവത്തിന്റെ പദ്ധതികളോടുള്ള സമര്‍പ്പണമാണ്. അത് ജീവിതത്തിലേയ്ക്കായാലും മരണത്തിലേയ്ക്കായാലും ദൈവത്തിന്റെ തീരുമാനം നടക്കട്ടെ എന്ന് പ്രാര്‍ത്ഥനയിലേയ്ക്ക് നയിക്കും. ഇങ്ങനെ ഉള്ളവരില്‍ നിരാശ ഉണ്ടാവില്ല. ശാന്തമായി ഓരോ അവസ്ഥകളെയും നേരിടുവാന്‍ കരുത്തരായിരിക്കും അവര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.