പാണക്കാട് തങ്ങൾ കണ്ട യൂറോപ്പും, ലോകം കാണുന്ന ഇസ്ളാമും, തുർക്കിയുടെ യഥാർത്ഥ മുഖവും

the Vigilant Catholic

ഹാഗിയ സോഫിയ കത്തീഡ്രൽ ദേവാലയം പിടിച്ചെടുത്ത്‌ ഏർദ്ദോഗാൻ വളർത്തുന്ന തീവ്രവാദികൾക്കുള്ള മോസ്ക്‌ ആയി രൂപാന്തരപ്പെടുത്തിയതിനെ ലോകം മുഴുവനുമുള്ള സമാധാനകാംക്ഷികളായവർ അപലപിക്കുമ്പോൾ, അതിനെ ന്യായീകരിച്ചുകൊണ്ട്, ചന്ദ്രികയിൽ വാസ്തവ വിരുദ്ധലേഖനം എഴുതിയ‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങൾക്കു ‘വിജിലന്റ് കാത്തലിക്ക്’ തയ്യാറാക്കിയ മറുപടി. 

ഹാഗിയ സോഫിയ എന്ന പുരാതന ക്രൈസ്തവ ദേവാലയം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മോസ്‌ക്കാക്കി മാറ്റുന്നതിലൂടെ കഴിഞ്ഞ പതിമൂന്ന് നൂറ്റാണ്ടുകളായി ഈ ലോകം കണ്ടുകൊണ്ടിരിക്കുന്ന അതേ നയങ്ങളാണ് ഇന്നും ഇസ്ളാമിനെ നയിക്കുന്നത് എന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. ഇസ്ലാമിന്റെ പടയോട്ടങ്ങളും അധിനിവേശങ്ങളും ഈ ലോകം പലപ്പോഴായി കണ്ടിട്ടുണ്ട്. യൂറോപ്പിന്റെ ചരിത്രങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ് അവ. ഇസ്ലാമിന്റെ വിവിധ രീതികളിലുള്ള അധിനിവേശങ്ങളും ജിഹാദുകളും ഇന്നോളമുള്ള ഒരു തലമുറയ്ക്കും അജ്ഞാതമല്ല. മറ്റെല്ലാ സമൂഹങ്ങളോടും മനുഷ്യരോടും എക്കാലവും ഇസ്ലാം ചെയ്തിട്ടുള്ളത് ഒന്നുതന്നെയാണ്. അവശരായും അഭയാർത്ഥികളായും അടുത്തുകൂടുക, ക്രമേണ ശക്തിപ്രാപിക്കുക, അവസരം വരുമ്പോൾ ആക്രമിച്ചു കീഴടക്കുക. യൂറോപ്പിന്റെ ചരിത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ചിട്ടുളളതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും രണ്ടാണെന്ന് തോന്നുമെങ്കിലും തത്വത്തിൽ ഒന്നുതന്നെയാണ്. ശക്തരായിരിക്കുമ്പോൾ ശക്തി ഉപയോഗിച്ചും അല്ലാത്തപ്പോൾ ബുദ്ധി ഉപയോഗിച്ചും കുതന്ത്രങ്ങൾ മെനഞ്ഞും കീഴ്‌പ്പെടുത്തുക മാത്രമാണ് എക്കാലവും ഇസ്ലാമിന്റെ രീതി. പാണക്കാട് സാദിഖ് അലി തങ്ങൾ ചന്ദ്രികയിലൂടെ പറഞ്ഞതല്ല ചരിത്രം. മാത്രമല്ല, വാസ്തവവിരുദ്ധമായ പലതും സത്യമെന്ന വ്യാജേന പ്രചരിപ്പിക്കാനും, നിരവധി സത്യങ്ങളെ തമസ്കരിക്കാനും അദ്ദേഹം ശ്രമിക്കുകയും ചെയ്യുന്നു. ഹാഗിയ സോഫിയയും, യൂറോപ്പിന്റെ ചരിത്രവും സംബന്ധിച്ച് എണ്ണമറ്റ ചരിത്രയാഥാർത്ഥ്യങ്ങൾ പലതുണ്ട്.

സ്പെയിനിലും ഗ്രീസിലും മോസ്‌ക്കുകൾ തീയേറ്ററുകളും പള്ളികളുമായി മാറിയിട്ടുണ്ട് എന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞതിന് മറ്റൊരു വശംകൂടിയുണ്ട്. ഇസ്ലാം മതം രൂപംകൊണ്ട ഏഴാം നൂറ്റാണ്ടിന് മുമ്പും ആ രാജ്യങ്ങളും അവിടെ ക്രൈസ്തവ ദേവാലയങ്ങളും ഉണ്ടായിരുന്നു. അതിനുശേഷം യൂറോപ്പിനെ മാത്രമല്ല, ലോകം മുഴുവൻ പിടിച്ചടക്കി തങ്ങളുടേത് മാത്രമാക്കാൻ പുറപ്പെട്ട ഇസ്ലാമിക ചക്രവർത്തിമാർ പല ദേശങ്ങളും കീഴടക്കുകയുണ്ടായി. അത്തരത്തിൽ യൂറോപ്പിൽ ഏറ്റവും ആദ്യം ആക്രമിച്ചു കീഴടക്കപ്പെട്ട രാജ്യമാണ് സ്‌പെയിൻ. പിടിച്ചെടുക്കപ്പെട്ട സ്ഥലങ്ങളിലുണ്ടായിരുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഏറിയപങ്കും നശിപ്പിക്കപ്പെടുകയും മറ്റുള്ളവയെ മോസ്‌ക്കാക്കി മാറ്റുകയുമാണ് ഉണ്ടായിട്ടുള്ളത്. പിൽക്കാലത്ത് സ്‌പെയിൻ ഉൾപ്പെടെ ചില പ്രദേശങ്ങൾ മുസ്‌ളീം ആധിപത്യത്തിൽനിന്ന് തിരിച്ചുപിടിക്കാൻ കഴിഞ്ഞപ്പോൾ മുസ്ലീങ്ങൾ നാടുവിടുകയുണ്ടായി. സ്പെയിനിലും ഗ്രീസിലും മറ്റും അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടുകിടന്ന കെട്ടിടങ്ങളിൽ ചിലത് തീയേറ്ററുകളും ജയിലുകളും കച്ചവട സ്ഥാപനങ്ങളുമായിട്ടുണ്ടാകാം. പള്ളികൾ തകർത്ത് മോസ്‌ക്ക് ആക്കി മാറ്റിയ ദേവാലയങ്ങളിൽ ചിലത് തിരികെ പള്ളികളായിട്ടുണ്ടാകാം. ഇടക്കാലത്ത് തങ്ങൾക്ക് കൈവിട്ടുപോയത് തിരികെ ലഭിക്കുമ്പോൾ മറ്റെന്താണ് ഒരു ജനത ചെയ്യുക? അതിൽ അധാർമ്മികതയെന്താണുള്ളത്? ഇസ്ലാം എന്ന ആശയം പോലും ജന്മം കൊള്ളുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ട ഒരു മഹത്തായ ദേവാലയം യുദ്ധം ചെയ്ത് പിടിച്ചെടുത്ത് തങ്ങളുടേതാക്കി മാറ്റുന്നതുമായി എങ്ങനെയാണ് മേൽപ്പറഞ്ഞതിനെ താരതമ്യം ചെയ്യാൻ കഴിയുക?

ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയം വെറുമൊരു ക്രിസ്ത്യൻ പള്ളിയായിരുന്നില്ല. ലോകത്തിലെ ഏറ്റവും പ്രബലരായിരുന്ന രാഷ്ട്രീയ സാമ്രാജ്യത്തിന്റെ ഐക്കൺ കൂടിയായിരുന്നു അത്. എക്കാലത്തെയും ക്രൈസ്തവരുടെ അഭിമാനവുമായിരുന്നു ഹാഗിയ സോഫിയ. ഒരേസമയം ഏറ്റവും പ്രബലരായിരുന്ന ഒരു ഭരണകൂടത്തിന്റെയും, ക്രൈസ്തവ സമൂഹത്തിന്റെയും മേൽ അധീശത്വം സ്ഥാപിച്ചിരിക്കുന്നതായി പ്രതീകാത്മകമായി പ്രഖ്യാപിക്കുക കൂടിയായിരുന്നു ഓട്ടോമൻ സുൽത്താന്റെ ലക്ഷ്യം. അതിനാലാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ബൈസന്റൈൻ സാമ്രാജ്യത്തെ കീഴ്പ്പെടുത്തിയതോടൊപ്പം ഈ ദേവാലയത്തെ സ്വന്തമാക്കാനും അദ്ദേഹം തീരുമാനിച്ചത്. ഈ ശൈലി ഇസ്ലാമിക അധിനിവേശങ്ങളിലുടനീളം കാണാവുന്നതാണ്. അതേ പ്രതീകാത്മകതയിൽ ഇന്നത്തെ ഇസ്ലാമും വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് വീണ്ടും ഒരിക്കൽക്കൂടി ഹാഗിയ സോഫിയ മോസ്‌ക്ക് ആയി മാറിയതിലൂടെ വെളിപ്പെടുന്നത്. ഒരു ക്രൈസ്തവ ദേവാലയം എന്നതിനേക്കാൾ ചരിത്ര സ്മാരകം എന്ന നിലയിൽ ഹാഗിയ സോഫിയയെ വിലമതിച്ചതിനാലാണ് അത്തത്തുർക്ക് 1934ൽ അതൊരു മ്യൂസിയമാക്കി സംരക്ഷിക്കാൻ തീരുമാനിച്ചത്. വീണ്ടും അത് മൊസ്ക്കാക്കി പ്രഖ്യാപിക്കുന്നതിൽ നന്മകാണാൻ കറതീർന്ന ഒരു ഇസ്ലാമിക തീവ്രവാദിക്ക് മാത്രമേ കഴിയൂ. എന്തുകാരണംകൊണ്ടായാലും നൂറ്റണ്ടുകൾക്ക് മുമ്പ് കൈവിട്ടുപോയി മറ്റൊരു ജനതയുടേതായി മാറിയ ഒരു ദേശത്തെ സമഭാവനയോടെ കാണാൻ ക്രൈസ്തവ സമൂഹത്തിനും ലോകരാജ്യങ്ങൾക്കും കഴിയുന്നതിനാലാണ് ചരിത്രമുയർത്തി കാണിച്ച് ആ ദേവാലയത്തിനുമേൽ അവകാശവാദങ്ങൾ ഉന്നയിക്കാത്തത്. അത്തരത്തിൽ തികച്ചും മറ്റൊരു റിപ്പബ്ലിക്ക് ആയി മറ്റു രാജ്യങ്ങൾ അംഗീകരിക്കുന്ന ഒരു രാജ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര സ്മാരകത്തിനുമേൽ “അവകാശവാദം ഉന്നയിക്കാത്തത്” ചരിത്രപരമായി അതിന് സാധുതയില്ലാത്തതിനാലാണ് എന്ന സാദിഖ് അലി തങ്ങളുടെ വാദം ബാലിശമാണ്. ഇത്തരമൊരു നടപടിക്രമവും അതിനു പിന്നിലെ അതിബുദ്ധിയും തിരിച്ചറിയാത്തതിനാലല്ല ചിലർ നിശബ്ദത പാലിച്ചതെന്ന് മനസിലാക്കുന്നതും നന്നായിരിക്കും.

മുസ്ലീങ്ങൾക്ക് നിസ്കാര സ്വതന്ത്ര്യമില്ലാത്ത യൂറോപ്യൻ രാജ്യങ്ങളുണ്ട് എന്ന പച്ചക്കള്ളം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന തങ്ങൾ മനസിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. ഇന്ന് മുസ്ലീങ്ങൾ പോലും സമാധാനമായി കഴിയുന്ന രാജ്യങ്ങൾ ലോകത്തുണ്ടെങ്കിൽ അത് ക്രൈസ്തവ ഭൂരിപക്ഷമുള്ള യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും മറ്റുമാണ്. കേരളത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും മുസ്ലീമിന് ലഭിക്കുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ചുകൂടി തങ്ങൾ ചിന്തിക്കുന്നത് നന്നായിരിക്കും. ഒരു ജനതയുടെയും ആരാധനാ സ്വാതന്ത്ര്യം വിലക്കിയിട്ടുള്ള യൂറോപ്യൻ രാജ്യങ്ങളോ ക്രൈസ്തവ രാജ്യങ്ങളോ ഇല്ല എന്നിരിക്കെ, മുസ്ളീം രാജ്യങ്ങളിൽ മറ്റു മതസ്ഥരോടുള്ള സമീപനം എന്താണെന്ന് ചിന്തിക്കുന്നതും നന്നായിരിക്കും. മതവിശ്വാസത്തിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികളാൽ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം ഈ കാലഘട്ടത്തിലും കുറവല്ല എന്ന വാസ്തവം കൂടി പരിഗണിച്ചാൽ, ഇസ്ലാമിസ്റ്റുകളുടെ നയങ്ങളെ വെള്ളപൂശാൻ ശ്രമിച്ച സാദിഖ് അലി പിന്തുണയ്ക്കുന്നത് അത്തരക്കാരെ തന്നെയാണ് എന്ന് വ്യക്തം.

ഓട്ടോമൻ സുൽത്താനായ മെഹ്മത് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിളിനോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതകളാണ് എന്നുള്ളതും, തുടർന്ന് വന്ന ഭരണാധികാരികൾ അമുസ്ലീങ്ങളായ ജനലക്ഷങ്ങളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും മൂടിവച്ചുകൊണ്ടാണ് തുർക്കിയിലെ മത സൗഹാർദ്ദത്തെ കുറിച്ച് സാദിഖ് അലി തങ്ങൾ വാതോരാതെ പ്രഘോഷിക്കുന്നത്. ഓട്ടോമൻ ഭരണകൂടം തന്നെ നേതൃത്വം നൽകിയ അർമേനിയൻ വംശഹത്യയിൽ കൊല്ലപ്പെട്ടത് പതിനഞ്ച് ലക്ഷത്തിൽപ്പരം ക്രൈസ്തവരാണ് എന്ന് ചരിത്രം പറയുന്നു. പിന്നീടിങ്ങോട്ട് അത്തത്തുർക്കിന്റെ കാലശേഷവും ഗത്യന്തരമില്ലാതെ തുർക്കിയിൽനിന്ന് എല്ലാമുപേക്ഷിച്ച് പലായനം ചെയ്തത് പതിനായിരക്കണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ്. ഈ കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയനിലുള്ള അംഗത്വം ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് തുർക്കി ഒരു മതേതര മുഖം മൂടി അണിഞ്ഞിരിക്കുന്നത് എന്നതാണ് വാസ്തവം.

കേരളത്തിന്റെ പശ്ചാത്തലത്തിൽ സമീപകാലങ്ങളായി അരങ്ങേറുന്ന വിവിധ ഇസ്ലാമിക അധിനിവേശ ശ്രമങ്ങൾക്കും അതിക്രമങ്ങൾക്കും കൂടി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വിശദീകരണം നൽകിയാൽ നന്നായിരിക്കും. തീവ്ര ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തിലുള്ള എണ്ണമറ്റ അക്രമങ്ങൾ മുതൽ, കച്ചവടങ്ങൾ പിടിച്ചടക്കുന്നതും, പ്രണയം നടിച്ച് ആയിരക്കണക്കിന് പെൺകുട്ടികളെ മതം മാറ്റുന്നതടക്കം വ്യക്തമായ പദ്ധതികൾ പ്രകാരം പലതും ഇവിടെ നടപ്പാക്കപ്പെടുന്നു. ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പലവിധത്തിൽ ആക്രമിക്കപ്പെടുകയും, കത്തോലിക്കാ സഭയ്‌ക്കെതിരായ അക്രമണപരമ്പരകളിൽ പതിവായി അവരിൽ ചിലർ അണിചേരുകയും, ദുഷ്പ്രചരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ ഇസ്ലാമിക അജണ്ടകളോടെ ചിലർ നടപ്പാക്കുന്ന പദ്ധതികളുടെ മറ്റൊരു രൂപമാണ് തുർക്കിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. അതിന് പിന്നിൽ പ്രവർത്തിച്ചവരെ ന്യായീകരിക്കുവാൻ പച്ചക്കള്ളങ്ങൾ നിരത്തുന്ന സാദിഖ് അലി തങ്ങൾ പരോക്ഷമായി കേരളത്തിലുള്ള ഇസ്ലാമിസ്റ്റുകളെയും അവരുടെ പ്രവർത്തനങ്ങളെയും അംഗീകരിക്കുകയും പിന്തുണയ്ക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഈ നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ നല്ലവരായ മുസ്ളീം സഹോദരങ്ങളോട് തന്നെ ഒരിക്കൽ മറുപടി പറയേണ്ടതായി വന്നേക്കാം.

the Vigilant Catholic

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.