വിശുദ്ധരുടെ കാര്യങ്ങളുമായി വത്തിക്കാന്‍റെ പുതിയ ഡിക്രി പ്രസിദ്ധീകരിച്ചു

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പുതിയ ഡിക്രി പ്രസിദ്ധപ്പെടുത്തി. പുതിയ പ്രഖ്യാപനങ്ങൾ ചുവടെ ചേർക്കുന്നു.

1. ധന്യയായ മരീയ ലൂയിജാ

വിശുദ്ധ കുരിശിന്‍റെ ആരാധികകളായ ഫ്രാന്‍സിസ്കന്‍ സഹോദരിമാരുടെ സഭാസ്ഥാപകയായ ഇറ്റലിക്കാരി, ധന്യയായ മരീയ ലൂയിജായുടെ (1826-1886) മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി ഫ്രാന്‍സിസ് പാപ്പാ അംഗീകരിക്കുകയുണ്ടായി.

2. ദൈവദാസന്‍ ആഞ്ചലോ മരീന അല്‍വാരസും കൂട്ടുകാരും

സ്പെയിനില്‍ 1936-ലെ അഭ്യന്തര കലാപകാലത്ത് കൊല്ലപ്പെട്ട ദൈവദാസന്‍ ആഞ്ചലോ മരീന അല്‍വാരസിന്‍റെയും അദ്ദേഹത്തിന്‍റെ 19 അനുചരന്മാരുടെയും മരണം വിശ്വാസത്തെപ്രതിയാണെന്ന് ഡിക്രി സ്ഥിരപ്പെടുത്തി.

3. ജൊവാന്നി ഡോനിസും ഫ്രുത്തൂസോ പേരെസും

സ്പെയിനില്‍ 1936-ലെ‍ ആഭ്യന്തരയുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച
വചനപ്രഘോഷകരുടെ ഡൊമിനിക്കന്‍ സഭാംഗങ്ങളായ ദൈവദാസര്‍
ജൊവാന്നി അഗ്വീലാര്‍ ഡോനിസിന്‍റെയും നാല് സഹോദരങ്ങളുടെയും
ഡൊമിനിക്കന്‍ 3-ാο സഭാംഗം ദൈവദാസന്‍ ഫ്രുത്തൂസോ പേരെസ് മാര്‍ക്വെയുടെയും രക്തസാക്ഷിത്വം വിശ്വാസധീരതയെന്ന് അംഗീകരിച്ചു.

a. ഇസബേലാ സാഞ്ചസ് റൊമേരോ

സ്പാനിഷ് ആഭ്യന്തര വിപ്ലവകാലത്ത് 1937 ഫെബ്രുവരി 17-ന് ഹുവെസ്കാറില്‍ കൊല്ലപ്പെട്ട ഡൊമിനിക്കന്‍ സഭാംഗം (വി. യൗസേപ്പിതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന്‍റെ സഹോദരി) ദൈവദാസി ഇസബെല്ല സാഞ്ചസ് റൊമേരോയുടെ രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയായിരുന്നെന്ന് സ്ഥിരീകരിച്ചു.

സ്പെയിനിലെ വിപ്ലവകാലത്ത് കൊല്ലപ്പെട്ട ഒട്ടനവധി വിശ്വാസികളുടെ കൂട്ടത്തിലേയ്ക്ക് ഈ ഡിക്രി പ്രകാരം 26 പേരുടെ രക്തസാക്ഷിത്വം കൂടി വിശ്വാസത്തെപ്രതിയെന്ന് പാപ്പാ രേഖകള്‍ പരിശോധിച്ച് അംഗീകരിക്കുകയുണ്ടായി.

4. ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു

a. വിന്‍ചേന്‍സോ മരിയ മറേലി

ഇറ്റലി സ്വദേശിയും ഒത്രാന്തോയിലെ മെത്രാപ്പോലീത്തയുമായിരുന്ന
ദൈവദാസന്‍ വിന്‍ചേന്‍സോ മരിയ മറേലി (1741-1812).

b. കാര്‍ളോ ആഞ്ചെലോ സൊന്‍സീനി

ഇറ്റലി സ്വദേശിയും വി. യൗസേപ്പിതാവിന്‍റെ സഹോദരിമാരുടെ
സഭാസ്ഥാപകനുമായ രൂപത വൈദികന്‍, ദൈവദാസന്‍ കാര്‍ളോ ആഞ്ചെലോ സൊന്‍സീനി (1878-1957).

c. മൊന്തേരോ ദി അഗ്വിയാര്‍

പോര്‍ച്ചുഗല്‍ സ്വദേശിയും രൂപത വൈദികനുമായ ദൈവദാസന്‍
മൊന്തേരോ ദി അഗ്വിയാര്‍ (1887-1956).

d. ജൂലിയോ ഫാചിബേനി

ഇറ്റലിയില്‍ ഫ്ലോറന്‍സുകാരനായ രൂപതാവൈദികന്‍ ദൈവദാസന്‍ ജൂലിയോ ഫാചിബേനി (1884-1958).

e. തൊമാസോ സ്വാരസ് ഫെര്‍ണാണ്ടസ്

സ്പെയിന്‍ സ്വദേശിയും അഗസ്തീനിയന്‍ സഭാംഗവുമായ
വൈദികന്‍ ദൈവദാസന്‍ തൊമാസോ സ്വാരസ് ഫെര്‍ണാണ്ടസ് (1915-1949).

f. ഡീന അമോരിം

ബ്രസീലിലെ റിയോ സ്വദേശിയും മേരിയന്‍ പ്രസ്ഥാനത്തിലെ
അംഗവുമായ ഡീന അമോരിം (1917-1988).

മേല്‍പ്പറഞ്ഞ 6 ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ ഡിക്രിയില്‍ ഒപ്പുവച്ചു കൊണ്ട് അംഗീകരിക്കുകയുണ്ടായി.