വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലെ ജനങ്ങളുടെ ഓണ്‍ലൈന്‍ പങ്കാളിത്തം റെക്കോര്‍ഡെന്ന് വത്തിക്കാന്‍

വിശുദ്ധവാരത്തിലെയും ഈസ്റ്റര്‍ ദിനത്തിലെയും തിരുക്കര്‍മ്മങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുത്തവരുടെ എണ്ണം വളരെ വലുതെന്ന് വത്തിക്കാന്‍ മീഡിയയുടെ റിപ്പോര്‍ട്ട്. പതിവില്‍ നിന്നു വിപരീതമായി ഈ വര്‍ഷം ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ വളരെയധികം സമയം വത്തിക്കാനില്‍ നിന്നുള്ള തിരുക്കര്‍മ്മങ്ങള്‍ ലൈവായി വീക്ഷിക്കാനായി ചിലവഴിച്ചു എന്നുള്ള റിപ്പോര്‍ട്ടാണ് അവര്‍ നല്‍കുന്നത്.

തത്സമയം സംപ്രേക്ഷണം ചെയ്ത ചടങ്ങുകള്‍ക്കെല്ലാം ലക്ഷക്കണക്കിന് മെസേജുകളും കമന്റുകളും ഇമെയിലുകളും തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും വത്തിക്കാന്‍ മീഡിയ വെളിപ്പെടുത്തുന്നു. അവിശ്വാസികളായിട്ടുള്ളവര്‍ പോലും ഈ പ്രത്യേക സാഹചര്യത്തില്‍ പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തതായി അനുഭവം പങ്കുവച്ചിട്ടുണ്ടെന്നും ലൈവ് സ്ട്രീമിഗിംനു മാത്രമല്ല, വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് വായനക്കാരേറെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.