ആഗോള മിഷന്‍ ദിനം ഒക്ടോബര്‍ 18 നെന്ന് വത്തിക്കാന്റെ പ്രഖ്യാപനം

2020-ലെ ആഗോള മിഷന്‍ ദിനം ഒക്ടോബര്‍ 18 ഞായറാഴ്ച ആചരിക്കാന്‍ തീരുമാനിച്ചതായി വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട അനേകം പരിപാടികളും ചടങ്ങുകളും ആചരണങ്ങളും മാറ്റിവയ്ക്കുകയും റദ്ദാക്കുകയും ചെയ്ത സാഹചര്യത്തില്‍ മിഷന്‍ ഞായര്‍ ആചരണവുമായി ബന്ധപ്പെട്ടുണ്ടായ സംശയങ്ങള്‍ക്ക് ഉത്തരമായാണ് ഇപ്പോള്‍ വത്തിക്കാന്‍ സമിതി ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.