വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഒൻപതാം നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതി ദുബായ് എക്സ്പോയിൽ പ്രദർശനത്തിന്

ദുബായിലെ എക്സ്പോയിൽ പ്രദർശനത്തിന് വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിയിൽ നിന്നുള്ള മൂന്ന് യഥാർത്ഥ കൈയെഴുത്തുപ്രതികൾ. വത്തിക്കാൻ ലൈബ്രറിയിൽ നിന്നും കൈയ്യെഴുത്തുപ്രതികൾ പുറത്ത് പ്രദർശനത്തിനു വയ്ക്കുന്നത് ഇതാദ്യമാണ്.

പ്രദർശനത്തിന്റെ ഉദ്ഘാടനത്തിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൾച്ചറിന്റെ പ്രസിഡന്റ് കർദ്ദിനാൾ ജിയാൻഫ്രാങ്കോ റവാസി ദുബായിൽ എത്തിയിരുന്നു. മിഡിൽ ഈസ്റ്റിൽ നടക്കുന്ന ലോകത്തിലെ ആദ്യത്തെ മേളയാണ് ദുബായ് എക്സ്പോ. മേളയുടെ തയ്യാറെടുപ്പിനായി യുഎഇ മൾട്ടി മില്യൺ ഡോളർ പവലിയനുകളും ഒരു പുതിയ മെട്രോ സ്റ്റേഷനും നിർമ്മിച്ചു.

പ്രദർശനത്തിൽ വത്തിക്കാൻ ലൈബ്രറിയെക്കുറിച്ചും ചില സ്വിസ് ഗാർഡ് യൂണിഫോമുകളെക്കുറിച്ചുമുള്ള ഒരു വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.