‘റൈറ്റ് ഓഫ് ആന്‍ ഇന്‍ക്യൂറബിള്‍ ചൈല്‍ഡ്’ വത്തിക്കാന്‍ ആശുപത്രി പ്രസിദ്ധീകരിച്ചു

ചാര്‍ളി ഗാര്‍ഡിന്റെയും , ആല്‍ഫീ ഇവാന്‍സിന്റെയും മരണത്തിന് ശേഷം വത്തിക്കാന്‍ പീഡിയാട്രിക് ഹോസ്പിറ്റല്‍  ‘റൈറ്റ് ഓഫ് ആന്‍ ഇന്‍ക്യൂറബിള്‍ ചൈല്‍ഡ്’ എന്ന പേരില്‍ കത്ത് പ്രസിദ്ധീകരിച്ചു.

ചികിത്സയും രോഗശാന്തിയും തമ്മിലുള്ള വ്യത്യാസമാണ് കേന്ദ്രബിന്ദു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു കുട്ടിയെ സുഖപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍, അത് ജീവന്‍ രക്ഷയില്‍ നിന്നും വിച്ഛേദിക്കപ്പെടണം എന്നല്ല.

കത്ത് 10 പോയിന്റുകളായി തിരിച്ചിരിക്കുന്നു. എല്ലാ കുട്ടികള്‍ക്കും മികച്ച പരീക്ഷണാത്മക ചികിത്സ ലഭ്യമാക്കാന്‍ അവകാശമുണ്ട്. അല്ലെങ്കില്‍ ആവശ്യമെങ്കില്‍  അത്  സ്വീകരിക്കുന്നതിനായി മറ്റൊരു രാജ്യത്തേക്ക് പോകാന്‍   അംഗീകരിക്കേണ്ടതുണ്ട്. രോഗിക്കോ, ബന്ധുക്കള്‍ക്കോ മറ്റേതെങ്കിലും ഡോക്ടറുടെ അടുക്കല്‍ പോകാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കളുടെ അഭിപ്രായത്തിന് കൂടുതല്‍ ബഹുമാനം നല്‍കണം.

ഈ രണ്ട് കുട്ടികളുടെയും കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയ ശേഷം ബാംബിനോ ഗേശു ആശുപത്രിയുടെ അനുഭവത്തിന്റെ ഫലമാണ് 10 പോയിന്റുകള്‍. അന്തര്‍ദേശീയ മെഡിക്കല്‍ വിഭാഗം കത്ത് അംഗീകരിക്കാനും യൂറോപ്യന്‍ യൂണിയന്‍ പോലുള്ള രാഷ്ട്രീയ സംഘടനകള്‍ അംഗീകരിക്കാനും വേണ്ടിയാണ് ഈ കത്തിലൂടെ ആശുപത്രി ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.