മിഡില്‍ ഈസ്റ്റിനും വത്തിക്കാന്‍ തിരുസംഘത്തിന്റെ സഹായം

കൊറോണ വൈറസ് മിഡില്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സിറിയയിലേയ്ക്കും വിശുദ്ധ നാട്ടിലേയ്ക്കും വെന്റിലേറ്ററുകളും മറ്റ് മരുന്നുകളും അയയ്ക്കാന്‍ തീരുമാനിച്ചതായി വത്തിക്കാനില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘം അറിയിച്ചു.

സിറിയയ്ക്ക് പത്ത് വെന്റിലേറ്ററുകളും, ജറുസലേമിലെ സെന്റ് ജോസഫ് ആശുപത്രിക്ക് 10 വെന്റിലേറ്ററുകളുമാണ് സംഭവനയായി തിരുസംഘം നല്‍കുന്നത്. അതോടൊപ്പം ഗാസയ്ക്ക് രോഗനിര്‍ണ്ണയ കിറ്റുകളും, ബെത്‌ലെഹേമിലെ ഹോളി ഫാമിലി ആശുപത്രിക്ക് ധനസഹായവും തിരുസംഘം നല്‍കുന്നുണ്ട്.

ഫോണ്ടോ എമര്‍ജെന്‍സെ സിഇസി എന്ന പേരിലുള്ള പുതിയ എമര്‍ജന്‍സി ഫണ്ട് വഴി ഫ്രാന്‍സിസ് പാപ്പായുടെ പേരിലായിരിക്കും ഈ സംഭവനകള്‍ നല്‍കുക എന്നും തിരുസംഘം അറിയിച്ചു.