സിറിയയിലേക്കും വിശുദ്ധ നാട്ടിലേക്കും വെന്റിലേറ്ററുകൾ അയച്ച് വത്തിക്കാൻ കോൺഗ്രിഗേഷൻ

കൊറോണ വൈറസ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയിലേക്കും വിശുദ്ധ നാട്ടിലേക്കും വെന്റിലേറ്ററുകൾ അയച്ച് വത്തിക്കാൻ കോൺഗ്രിഗേഷൻ. കോൺഗ്രിഗേഷൻ ഫോർ ഓറിയന്റൽ ചർച്ചസ് ആണ് വെന്റിലേറ്ററുകൾ അയക്കുന്നത്. ഈ മാസം പതിനെട്ടാം തിയതിയാണ് കോൺഗ്രിഗേഷൻ അധികൃതർ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സിറിയയിലേക്ക് 10 വെന്റിലേറ്ററുകളും മൂന്ന് എണ്ണം ജറുസലേമിലെ സെന്റ് ജോസഫ് ഹോസ്പിറ്റളിലേയ്ക്കും ഒപ്പം ഗാസയിലേക്ക് ഡയഗ്നോസ്റ്റിക് കിറ്റുകളും ബെത്‌ലഹേമിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് ധനസഹായവും ഈ കോൺഗ്രിഗേഷൻ നൽകി. ഫോണ്ടോ എമർജെൻസ സിഇസി എന്ന പുതിയ എമർജൻസി ഫണ്ടിലൂടെ ഫ്രാൻസിസ് മാർപാപ്പയുടെ പേരിൽ ആണ് സംഭാവന നൽകുന്നത്. പ്രത്യേകമായി കൊറോണ ബാധിതരായ ആളുകൾക്കാണ് ഈ സഹായം വിനിയോഗിക്കപ്പെടുന്നത്.

ഇതു കൂടാതെ പല പദ്ധതികളും കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ ആലോചനയിലുണ്ട്. പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ പങ്കുവെച്ച ആശയങ്ങളിൽ നിന്ന് ഉചിതമായവ സ്വീകരിച്ചു സമൂഹത്തിൽ വേദനിക്കുന്നവർക്കിടയിലേയ്ക് ഇറങ്ങി ചെല്ലും എന്ന് കോൺഗ്രിഗേഷൻ നേതൃത്വം അറിയിച്ചു.