അവധിക്കാലത്തെ വിനോദയാത്ര – പേരന്റിംഗ്

കുട്ടികളുടെ സ്‌കൂള്‍ പൂട്ടി. ഇനി അവധിക്കാലത്തിലേക്കാണ് കുഞ്ഞുങ്ങള്‍ കളിച്ച് തിമിര്‍ക്കാന്‍ പോകുന്നത്. ദേവാലയത്തില്‍ പോകാനും പ്രാര്‍ത്ഥിക്കാനും ഉള്ള ശീലം വളര്‍ത്തിയെടുക്കാന്‍ ഈ രണ്ട് മാസം ധാരാളം മതിയാകും. അതുപോലെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ അവര്‍ക്കൊപ്പം ഒരു യാത്ര പോകാനുള്ള സമയം കൂടിയാണിത്. ഈ വേനലവധിക്ക് നിങ്ങള്‍ മക്കളുമായി ഒരു ടൂര്‍ സ്വപ്നം കാണുന്നുണ്ടോ? എവിടെയാകാം നിങ്ങളുടെ സ്വപ്നസങ്കേതം? എന്തെല്ലാമാണ് കടമ്പകള്‍?

അവധിക്കാലത്ത് കുടുംബസമേതം ടൂര്‍ പോകുന്ന രീതി മലയാളികളുടെ ഇടയിലും വേരൂന്നിക്കഴിഞ്ഞു എന്നുപറയാം. രണ്ടു ദിവസം വീണുകിട്ടിയാല്‍ ഒരു പുതിയ സ്ഥലം കാണുവാന്‍ പുറപ്പെടുക എന്ന താണ് യൂറോപ്യന്‍ രീതി. എന്നാല്‍ സമ്പാദ്യപ്രിയരായ മലയാളികള്‍ ഇത്തരം ‘ധൂര്‍ത്തില്‍’ നിന്നും അകന്നുനിന്നു. ആഗോളവത്ക്കരണം ടൂറിസം മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ ക്കാണ് വഴിതെളിച്ചിരിക്കുന്നത്. അതുകൊണ്ട് വിനോദയാത്രകള്‍, ഇവിടെയും പതിവായിക്കഴിഞ്ഞിരിക്കുന്നു.

ഈ വെക്കേഷനില്‍ കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കു പോകണം എന്ന് തീരുമാനി ച്ചിരിക്കുന്ന അനേകരില്‍ ഒരാളാകാം നിങ്ങളും. പോകേണ്ട സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കില്‍, വേഗമാകട്ടെ, നേരത്തെ പ്ലാന്‍ ചെയ്താല്‍ യാത്ര ഏറെ സുന്ദരവും ആസ്വാദ്യകരവുമാക്കാം.

അവധിക്കാലം പ്ലാന്‍ ചെയ്യുക ഒരു തരത്തില്‍ എളുപ്പമാണ്; എന്നാല്‍ മറ്റൊരു തരത്തില്‍ അത്ര എളുപ്പമല്ല താനും. എന്താണ് നിങ്ങള്‍ ഈ യാത്രയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ബാക്കി തീരുമാനങ്ങള്‍ ഉരുത്തിരിയുക. എങ്ങോട്ടു പോകും എന്ന് തീരുമാനി ക്കുന്നതിനു മുമ്പ് എന്തു ചെയ്യുന്നതിലാണ് നിങ്ങളുടെ താല്‍പര്യമെന്ന് കണ്ടെത്തുക. ഒരുപക്ഷെ പച്ചപ്പുള്ള സ്ഥലത്ത് ക്യാംപ് അടിക്കാനായിരിക്കാം നിങ്ങള്‍ക്ക് ഇഷ്ടം, അല്ലെങ്കില്‍ ബോട്ടിംഗ് നടത്താനാകാം കടല്‍ത്തീരത്തിരുന്ന് ഉല്ലസിക്കാനാകാം, ചൂണ്ട ഇടുക ഇങ്ങനെ പലതുമാകാം. നി ങ്ങളുടെ താത്പര്യങ്ങളാണ് ഏതു സ്ഥലത്തു പോകണം എന്ന് തീരുമാനിക്കുവാന്‍ നിങ്ങളെ സഹായിക്കേണ്ടത്.

അതിനുശേഷമാണ് മനസ്സിലെ ആഗ്രഹങ്ങള്‍ ക്കിണങ്ങിയ ഒരു സ്ഥലം കണ്ടെത്തേണ്ടത് ഇതിന് ഇന്ന് ധാരാളം സഹായം ലഭ്യമാണ്. സാധാരണയായി അറിയപ്പെടുന്ന വിനോദസങ്കേതങ്ങളെക്കുറിച്ച് പഠിക്കുക,  സുഹൃത്തുക്കളില്‍ നിന്നാകാം. ഇന്റര്‍നെറ്റില്‍ നിന്നാകാം, അതുമല്ലെങ്കില്‍ ടൂര്‍ ഏജന്‍സികളില്‍ നിന്നാകാം. യാത്രാ ലഘുരേഖകളും, വിവരണങ്ങളും ഏജന്‍സികളില്‍ നിന്ന് ലഭ്യമാണ്. അതല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ ഓര്‍ഡര്‍ ചെയ്യാം. ഇവ പലപ്പോഴും സൗജന്യ മായി ലഭിക്കുകയും ചെയ്യും. പോകാനുള്ള സ്ഥലത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ ഇവ സഹായിക്കും. നേരത്തെ പ്ലാന്‍ ചെയ്താല്‍ പല സ്ഥലങ്ങളെക്കുറിച്ച് പഠിച്ച് ഏറ്റവും നല്ലത് തെരഞ്ഞെടുക്കാം.

അറിയപ്പെടുന്ന വിനോദകേന്ദ്രങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കുക. അതായിരിക്കും കൂടുതല്‍ എളുപ്പം. ഈ സ്ഥലങ്ങളിലേയ്ക്ക് ടൂര്‍ നടത്തിയിട്ടുള്ള അയല്‍ക്കാരോടോ സുഹൃത്തുക്കളോടോ സഹപ്രവര്‍ത്തകരോടോ ചര്‍ച്ച ചെയ്യുന്നത് ഏറെ സഹായിക്കും. ലളിതമായ ഒരു ‘ഫാമിലി പിക്‌നിക്’ ആണ് നി ങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ ഏതെങ്കിലും അമ്യൂസ്‌മെന്റ് പാര്‍ക്ക് തിരഞ്ഞെടുക്കാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പല സൗകര്യങ്ങളോടും കൂടിയ ഇത്തരം പാര്‍ക്കുകള്‍ നിലവിലുണ്ട്. നിങ്ങളുടെ സമീപത്തുള്ള ഒരു പാര്‍ക്ക് തെരഞ്ഞെടുക്കാം. അതുമല്ലെങ്കില്‍ ട്രെയിനിലോ മറ്റോ യാത്ര ചെയ്ത് അല്പം ദൂരെയുള്ള സ്ഥലം തിരഞ്ഞെടുക്കാം.

ബീച്ച് ആണ് നിങ്ങളുടെ മനസ്സിനിണങ്ങിയ തെങ്കില്‍ അതിനും ഏറെ സൗകര്യങ്ങള്‍ ഉണ്ട്. കേരളം, ഗോവ, ബോംബെ, മദ്രാസ് എന്നിവി ടങ്ങളിലെ ബീച്ചുകള്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ചവയാണു താനും. ഈ നഗരങ്ങളിലെ കാഴ്ച കള്‍ കൂടി ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്താല്‍ ഒരു ‘അടിപൊളി’ വെക്കേഷന്‍ ട്രിപ്പ് ആകുകയും ചെയ്യും.

നമ്മുടെ രാജ്യം ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പലതരത്തിലുള്ള കാലാവസ്ഥ, പഴങ്ങള്‍, ചെടികള്‍, ജന്തുക്കള്‍, രീതികള്‍, കെട്ടിടങ്ങള്‍, ശില്പങ്ങള്‍, ഉദ്യാനങ്ങള്‍ തുടങ്ങിയവ നമ്മുടെ സമ്പത്താണ്. ഇവയെല്ലാം കണ്ടുതീര്‍ക്കാന്‍ ഒരു ജന്മം പോരാ. കുടുംബത്തോടൊപ്പമുള്ള വിനോദയാത്രകള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം വളര്‍ത്തുന്നതിന് ഏറെ സഹായകമാണ്. കത്തിനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടി അലിഞ്ഞുപോകുന്നത് ഇത്തരം നിമിഷങ്ങളിലാണ്.

പ്രസിദ്ധവും പ്രചീനവുമായ പള്ളികള്‍ സന്ദര്‍ശിക്കുവാന്‍ അവധിക്കാലത്ത്‌ സാധിച്ചാല്‍ അത് ഏറ്റവും നല്ല കാര്യം ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.