ഒറീസയിൽ രണ്ട് വൈദികാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു

ഒറീസയിലെ കാണ്ഡമാൽ ജില്ലയിലെ കരാടാ ഘാട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ കാർമ്മലൈറ്റ് സന്യാസ സമൂഹത്തിലെ രണ്ട് വൈദികാർത്ഥികൾ മരിച്ചു. ബ്രദർ മാസിൻ ഡികൽ, ബ്രദർ ലിയൂദാസ്‌ പൃച്ഛ എന്നിവരാണ് മരണമടഞ്ഞത്. ജനുവരി നാലിനാണ് അപകടം നടന്നത്. പുഷ്പാശ്രമ ഫിലോസഫി കോളേജിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

ഡിസംബർ 28 -ന് അവധിക്കായി വീട്ടിൽ പോയിരുന്ന ഇവർ കാണ്ഡമാലിലെ ഒരു തീർത്ഥാടനകേന്ദ്രം സന്ദർശിച്ചു മടങ്ങുന്ന വഴിയാണ് അപകടത്തിൽപെട്ടത്. ഒൻപതു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എഴുപത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബ്രദർ മാസിൻ സംഭവസ്ഥലത്തും ബ്രദർ ലിയൂദാസ്‌ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയുമാണ് മരണമടഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.