വിനയത്തിലൂടെ വിശുദ്ധിയിലേയ്ക്ക്

ജിന്‍സി സന്തോഷ്‌

പാപം മോചിക്കാൻ അധികാരമുള്ളവൻ പാപിയെപ്പോലെ വിനീതനായി തല കുനിച്ച്… സൃഷ്ടാവ് ഒരു സൃഷ്ടിയുടെ മുന്നിൽ… കാലിത്തൊഴുത്തില്‍ ആരംഭിച്ച ശൂന്യവത്കരണത്തിന്റെ തുടർച്ച. പിതാവ് ഉന്നതത്തിൽ, പുത്രൻ ഭൂമിയിൽ, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ വാനമേഘങ്ങളിൽ…

വിനയമാണ് വിശുദ്ധിയുടെ അടിസ്ഥാനശില എന്ന് ക്രിസ്തു തന്റെ ജീവിതത്തിലൂടെ ആവർത്തിച്ച് ഉറപ്പിക്കുന്നു. അപരന്റെ സ്നേഹത്തിന്റെ മുന്നിലും അവന്റെ ഹൃദയശൂന്യതയുടെ ഇടങ്ങളിലും തോൽവി സമ്മതിക്കുക. സഹോദരന്റെ ശ്രേഷ്ഠതയ്ക്കു മുമ്പിലും അവന്റെ ശുഷ്കതയ്ക്കു മുമ്പിലും തോൽവി സമ്മതിക്കുക. അവസാനം ദൈവത്തിന്റെ മുമ്പിൽ വിജയിച്ചു എന്നു പറയാൻ ചില മനുഷ്യരുടെ മുമ്പിൽ, അവരുടെ സ്നേഹത്തിനു മുമ്പിൽ, അവരുടെ ക്രൂരതയ്ക്കു മുമ്പിൽ, ചില ജീവിതസാഹചര്യങ്ങളിൽ സ്വയം തോൽവി സമ്മതിക്കാൻ ശീലിക്കാം.

എന്നാൽ യേശു പറഞ്ഞു: “ഇപ്പോൾ ഇത് സമ്മതിക്കുക. അങ്ങനെ സർവ്വനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്” (മത്തായി 3:15).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.