‘അവർ ഞങ്ങളിൽ നിന്ന് എല്ലാം മോഷ്ടിച്ചു. പക്ഷേ വിശ്വാസം മോഷ്ടിച്ചില്ല’: ആഫ്രിക്കൻ ബിഷപ്പ്

ആഫ്രിക്കലെ യുദ്ധസാഹചര്യത്തിലും അവിടുത്തെ ജനതയുടെ അടിയുറച്ച വിശ്വാസത്തെ പ്രശംസിച്ചുകൊണ്ട് മധ്യ ആഫ്രിക്കൻ റിപബ്ലിക്കിലെ ബംഗാസൗ രൂപതയുടെ ബിഷപ്പായ മോൺ. ജുവാൻ ജോസ് അഗ്വയർ. കഴിഞ്ഞ അഞ്ചു വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന ഇടങ്ങളിൽ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിലും തീക്ഷ്ണമായ വിശ്വാസം അവർക്കുണ്ടെന്നു ബിഷപ്പ് അഭിപ്രായപ്പെട്ടു.

“ഞങ്ങൾ ഇവിടെ താമസിക്കുന്നതിനാൽ ജനങ്ങൾ ഇവിടെയുണ്ട്. നിരവധി സംഘടനകൾ ഞങ്ങളെ വിട്ടുപോയി. എന്നാൽ കത്തോലിക്കരും സമർപ്പിതരും ഇവിടെ നിലകൊണ്ടു. അവർ ഞങ്ങളിൽ നിന്ന് എല്ലാം മോഷ്ടിച്ചെങ്കിലും ഞങ്ങളുടെ വിശ്വാസം മോഷ്ടിച്ചില്ല. ഇത് ആളുകളെ ഇടവകകളിലേക്ക് അടുക്കാനും നിശ്ചയദാർഢ്യത്തോടെ വിശ്വാസത്തിൽ വളരാനും പ്രേരിപ്പിച്ചു. ഒരു കത്തോലിക്കനായി ജനിച്ചു, കാത്തോലിക്കനായി തന്നെ മരിക്കുമെന്നും വിശ്വാസികൾ പറയാറുണ്ട്” – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 40 വർഷമായി ആഫ്രിക്കയിലെ ജനങ്ങൾക്കിടയിൽ സേവനം ചെയ്തുവരികയാണ് ബിഷപ്പ് ജുവാൻ ജോസ്. കോംബോനി മിഷനറി ആയ ബിഷപ്പ്, ജനങ്ങൾക്കിടയിൽ സുവിശേഷം അറിയിക്കുകയും ദാരിദ്ര്യത്താലും യുദ്ധത്തിന്റെ ഭീകരതയാലും കഴിയുന്നവർക്ക് ആശ്വാസവും ആവശ്യമായ സഹായവും നൽകിവരുന്നു. ഇക്കാരണം കൊണ്ടു തന്നെ അദ്ദേഹം ജനങ്ങൾക്കിടയിൽ ‘സമാധാനത്തിന്റെ മനുഷ്യൻ’ എന്നാണ് അറിയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.