വിശുദ്ധ കുർബാനയും കമ്മ്യൂണിക്കേഷൻ തിയോളജിയും: ഡോ. ജോർജ്ജ് കടൂപ്പാറയിൽ ക്ലാസ് നയിച്ചു

വിശുദ്ധ കുർബാനയും കമ്മ്യൂണിക്കേഷൻ തിയോളജിയും എന്ന വിഷയത്തെക്കുറിച്ച് വിശദമാക്കി ഡോ.ജോർജ്ജ് കടൂപ്പാറയിൽ എംസിബിഎസ്. കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പഠനകേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സിൽ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തെ അധികരിച്ചുള്ള  ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് നടത്തുന്നത്. ഈ ശ്രേണിയിൽ 24 ക്ലാസുകളാണ് ഉള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1:30 മുതൽ 5:00 മണി വരെയാണ് ക്ലാസുകൾ.