വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ച ദൈവത്തിന് നന്ദി പറഞ്ഞ് കൗമാരക്കാരൻ

രണ്ടു വയസുകാരനായ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷവും ഒപ്പം ദൈവത്തിനു നന്ദിയും പറയുകയാണ് പതിനാറുകാരനായ മൈക്കൽ വുഡ് എന്ന യുവാവ്. വെര്‍ജീനിയായിലെ സ്വിമ്മിങ് ക്ലബ് പൂളിൽ മുങ്ങിത്താഴ്ന്ന കുഞ്ഞിനാണ് മൈക്കിൾ രക്ഷകനായി എത്തിയത്.

നദിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആദ്യം മൈക്കിൾ ശ്രദ്ധിച്ചിരുന്നു. അൽപസമയത്തിനു ശേഷം കാണാതിരുന്ന കുട്ടി, ആദ്യം വെള്ളത്തിനടിയിൽ കളിക്കുകയാണ് എന്ന് കരുതിയിരുന്നു. എന്നാൽ ഏതാനും നിമിഷങ്ങൾക്കു ശേഷവും കുട്ടി പൊങ്ങിവരാത്തതിനെ തുടർന്ന് മൈക്കിൾ വെള്ളത്തിലേയ്ക്ക് ചാടുകയും കുട്ടിയെ ഉയർത്തിയെടുക്കുകയും ആയിരുന്നു.

“കുട്ടിയെ പുറത്തെത്തിച്ചപ്പോൾ ദേഹം മുഴുവൻ നീല നിറമായിരുന്നു. ശ്വസനം ഏതാണ്ട് നിലച്ചിരുന്നു. ഭയാനകമായ ഒരു നിമിഷം. എല്ലാവരും പകച്ചുപോയ ആ നിമിഷവും ദൈവത്തിന് അത്ഭുതം ചെയ്യാൻ കഴിയും എന്നെനിക്ക് ഉറപ്പായിരുന്നു. ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർത്ഥിച്ചു. ആ നിമിഷം തന്നെ കുട്ടി കരയാൻ തുടങ്ങി” – മൈക്കിൾ സംഭവത്തെക്കുറിച്ച് പറഞ്ഞു. തുടർന്ന് മാധ്യമങ്ങളിലൂടെ താരപരിവേഷം ചാർത്തപ്പെട്ട മൈക്കിളിന് ഒന്നുമാത്രമേ പറയാനുള്ളു – ‘ദൈവത്തിനു നന്ദി.’