എട്ടു പതിറ്റാണ്ടോളം ദൈവത്തിന് സ്വയം സമർപ്പിച്ച വൈദികൻ യാത്രയായി

എഴുപതു വർഷം പൗരോഹിത്യശുശ്രൂഷ നിർവ്വഹിക്കുകയും തന്റെ അവസാന നാളുകളിൽ പോലും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്ത 95 -കാരനായ ഫ്രാൻസിസ്കൻ പുരോഹിതൻ ഫാ. ഫ്രേ പസിഫിക്കോ സിഗാര നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തെക്കൻ പെറുവിലെ ആരെക്വിപ രൂപതയിലായിരുന്നു അദ്ദേഹം തന്റെ പൗരോഹിത്യത്തിന്റെ 70 വർഷവും സേവനം ചെയ്തിരുന്നത്. കുട്ടിക്കാലം മുതൽ അസീസിയിലെ വി. ഫ്രാൻസിസിനോട് അഗാധഭക്തി പുലർത്തിയിരുന്ന അദ്ദേഹം, വിശ്വാസജീവിതത്തിൽ നിന്ന് വഴുതിമാറിപ്പോകരുതെന്നു എപ്പോഴും ദൈവജനത്തെ തന്റെ ജീവിതം കൊണ്ട് ഓർമ്മിപ്പിച്ചിരുന്നു.

“ഫ്രേ പസഫിക്കോ സെഗാര അതിശയകരമായ ശബ്ദത്തിനുടമയും എപ്പോഴും ഊർജ്ജസ്വലനായി കാണപ്പെട്ടിരുന്നതുമായ ഒരു പുരോഹിതനായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നിട്ടു കൂടിയും സാൻ ഫ്രാൻസിസ്‌കോ ദൈവാലയത്തിൽ എല്ലാ ദിവസവും അദ്ദേഹം ദിവ്യബലി അർപ്പിക്കുമായിരുന്നു” – അരെക്വിപ ആർച്ചുബിഷപ്പ് ജാവിയർ അഗസ്റ്റോ ഡെൽ റിയോ അൽബ അനുസ്മരിച്ചു.

ഫ്രാൻസിസ്കൻ കോളേജിലെ പ്രൊഫസർ ആയും ആത്മീയപിതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.