
“ഒരേ സത്യവും ആദര്‍ശവും പങ്കുവയ്ക്കുന്നവര്‍ക്ക് മാത്രമേ സൗഹൃദത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ” എന്ന് സി. എസ്. ലെവിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ എകീകരണത്തിനായി എപ്പോഴും ശ്രമിക്കുന്ന പാപ്പയുടെ നിലപാട് ഏതാണ്ട് ഇതിനു സമാനമാണ്.
കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിലെ ബാരിക്കടുത്തു സമാധാനത്തിനായുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കവേ പാപ്പ ക്രൈസ്തവര്‍ക്കിടയിലെ സൗഹൃദത്തിന്റെയും, സാർവദേശീയതയുടെയും ആവശ്യകതയെക്കുറിച്ച് ഊന്നല്‍ നല്‍കി സംസാരിച്ചു. അത്തരം ഒരു ആശയത്തിന് തുടക്കം കുറിക്കാന്‍ ഏറെ അനുകൂലമായ ഇടം തന്നെയാണ് ബാരി.
വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന നഗരമാണ് ബസിലിക്ക. കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും ഒരു പോലെ വണങ്ങുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഈ നഗരം ക്രിസ്ത്യാനികളുടെ ഒരു സ്ഥിര തീര്‍ത്ഥാടന കേന്ദ്രമാണ്.
കത്തോലിക്ക ബസിലിക്കയ്ക്കുള്ളിൽ ഒരു ഓർത്തഡോക്സ് ചാപ്പലുണ്ട്. കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും ഉള്‍പ്പടെയുള്ള കിഴക്കന്‍ ക്രൈസ്തവ സഭകളെയും സമൂഹത്തെയും പാപ്പ ബാരിയിലെക്ക് ക്ഷണിച്ചിരുന്നു. റോമുമായി അവര്‍ സൗഹൃദത്തിലാണോ അല്ലെയോ എന്നത് ഒരു മാനദണ്‍ഡമാക്കാതെയാണ് എത്താന്‍ ആവശ്യപ്പെട്ടത്. ആ സന്ദര്‍ഭത്തിലാണ് പാപ്പ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും സാർവദേശീയതയുടെയും ആവശ്യത്തെക്കുറിച്ച് സംസാരിച്ചത്.




