ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ ശില്പം! നിര്‍മ്മാണം അവസാനഘട്ടത്തിലേയ്ക്ക്

ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ മരിയന്‍ രൂപത്തിന്റെ നിര്‍മ്മാണം, ഫിലിപ്പൈന്‍സിലെ ബാറ്റാന്‍ഗാസ് സിറ്റിയില്‍ പുരോഗമിക്കുന്നു. 2021-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഫിലിപ്പൈന്‍സില്‍ ക്രിസ്തുമതം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. ദ ടവര്‍ ഓഫ് പീസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

നിലവില്‍ ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ മരിയന്‍ രൂപം വെനിസ്വേലയിലാണ്. 153 അടി ഉയരമാണ് അതിനുള്ളത്. 1983-ല്‍ ആയിരുന്നു അതിന്റെ നിര്‍മ്മാണം. ഫിലിപ്പൈന്‍സിലെ മാതൃരൂപം 315 അടി ഉയരത്തിലുള്ളതാണ്. എഡുവാര്‍ഡോ ദെ ലോസ് സാന്റോസ് കാസ്ട്രിലോ എന്ന ശില്പിയുടേതാണ് രൂപകല്പന. എന്നാല്‍, നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് കാണാന്‍ അദ്ദേഹത്തിന് ഭാഗ്യം ഉണ്ടായില്ല. അടുത്തിടെ അദ്ദേഹം മരണമടഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ