ജറുസലേം സന്ദര്‍ശിക്കുവാന്‍ പാലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് ഇസ്രായേല്‍ ഗവണ്‍മെന്റ് അനുമതി നല്‍കി

പലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് ജെറുസലേമിലും, ബെത്ലഹേമിലും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കി ഇസ്രായേല്‍ ഗവണ്‍മെന്റ്. ഈസ്റ്ററിനോട് അനുബന്ധിച്ചാണ് ഇത്തരത്തിലൊരു ഇളവ് ഇസ്രയേല്‍ ഗവണ്‍മെന്റ് നല്‍കിയിരിക്കുന്നത്. അനുവദിച്ച 500 പെര്‍മിറ്റുകളില്‍ 300 എണ്ണം ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്കും 200 എണ്ണം ജോര്‍ദ്ദാനിലേക്കുമാണ്.

അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ചയാക്കിയ സാഹചര്യത്തിലാണ് ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് വിശുദ്ധനഗരം സന്ദര്‍ശിക്കുവാനുള്ള അനുവാദം ലഭിച്ചത്. അതേസമയം അനുവാദം ലഭിച്ചിട്ടും ഈസ്റ്ററിനു മുന്‍പ് എത്രപേര്‍ക്ക് ജെറുസലേം സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.  ഏപ്രില്‍ 28-ന് ഈസ്റ്റര്‍ ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ വിശുദ്ധനഗരങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം വേണ്ടവിധം ഉപയോഗിക്കുമെന്നാണ് കരുതുന്നത്.