എല്ലാ കത്തോലിക്കരും അറിയേണ്ട 5 ഫാത്തിമാ  പ്രാർത്ഥനകൾ 

പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാ മറിയവും മാലാഖയും മൂന്നു ഇടയ കുട്ടികൾക്കു പ്രത്യക്ഷപ്പെട്ട് സന്ദേശം നൽകിയത് കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ  ഇരുപതാം നൂറ്റാണ്ടിലെ വലിയ അത്ഭുതങ്ങളിൽ ഒന്നാണല്ലോ.  വ്യക്തിപരമായ മാനസാന്തരത്തിനു പ്രാർത്ഥനയ്ക്കുമായി കുട്ടികൾക്ക് നിരവധി സന്ദേശങ്ങൾ മാതാവു നൽകിയിരുന്നു. പരിശുദ്ധ മറിയവും മാലാഖയും കുട്ടികളെ പഠിപ്പിച്ച അഞ്ചു പുതിയ പ്രാർത്ഥനകൾ നമ്മുടെ ആത്മീയ ഉന്നമനത്തിനും വളരെ സഹായകരമാണ്. അതിൽ ആദ്യത്തേത് ഫാത്തിമാ പ്രാർത്ഥന എന്ന പേരിൽ ഭുവന പ്രസിദ്ധമാണ്.

1) ഫാത്തിമാ ജപം 

ജപമാലയുടെ ഓരോ രഹസ്യവും കഴിഞ്ഞ് ഈ പ്രാർത്ഥന ചൊല്ലുവാൻ മറിയം കുട്ടികളോടു ആവശ്യപ്പെട്ട പ്രാർത്ഥനയാണിത്, ഫാത്തിമാ ജപം അല്ലങ്കിൽ പ്രാർത്ഥനാ സുകൃതു ജപം എന്ന് ഈ പ്രാർത്ഥന അറിയപ്പെടുന്നു.

“ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം ഏറ്റവും  ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ “. ആമ്മേൻ .”
2) ക്ഷമയുടെ പ്രാർത്ഥന

പരിശുദ്ധ മറിയം പ്രത്യക്ഷപ്പെടുന്നതിനു മുമ്പു മാലാഖ 1916 ൽ കുട്ടികൾക്കു ദർശനം നൽകി പഠിപ്പിച്ച പ്രാർത്ഥനയാണിത്.

“എന്റെ ദൈവമേ, ഞാൻ നിന്നെ  വിശ്വസിക്കുകയും ആരാധിക്കുകയും സ്നേഹിക്കുകയും നിന്നിൽ  ശരണപ്പെടുകയും ചെയ്യുന്നു. നിന്നിൽ വിശ്വസിക്കാതെയും നിന്നെ ആരാധിക്കാതെയും സ്നേഹിക്കാതെയും നിന്നിൽ ശരണം വയ്ക്കാതിരിക്കുകയും ചെയ്യുന്നവർക്കു വേണ്ടി ഞാൻ മാപ്പപേക്ഷിക്കുന്നു.”

3) മാലാഖയുടെ പ്രാർത്ഥന

മൂന്നാം തവണ മാലാഖ  ഇടയ കുട്ടികൾക്കു പ്രത്യക്ഷപ്പെട്ട സമയത്തു പഠിപ്പിച്ച പ്രാർത്ഥനയാണിത്.  രക്തമൊലിക്കുന്ന ഒരു തിരുവോസ്തി ഒരു കാസയ്ക്കു മുകളിൽ കാണപ്പെട്ടു. കാസയും ഓസ്തിയും അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നു  മാലാഖ മുട്ടുകുത്തി ഒരു പുതിയ പ്രാർത്ഥന  കുട്ടികളെ പഠിപ്പിച്ചു : അതു ഇപ്രകാരമാണ്.

” പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഓ പരിശുദ്ധ ത്രിത്വമേ, ഞാൻ  നിന്നെ പൂർണ്ണമനസ്സോടെ ആരാധിക്കുന്നു. ലോകമെങ്ങു നീ അനുഭവിക്കുന്ന നിന്ദാ അപമാനങ്ങൾക്കും, പരിഹാസത്തിനും പരിഹാരമായി ലോകത്തുള്ള എല്ലാ സ ക്രാ രി ക ളി ലും സന്നിഹിതമായിരിക്കുന്ന നിന്റെ ഏറ്റവും പരിശുദ്ധമായ ശരീരവും രക്തവും ആത്മാവും യേശുക്രിസ്തുവിന്റെ ദൈവത്വവും ഞാൻ അംഗീകരിക്കുന്നു. നിന്റെ ഏറ്റവും പരിശുദ്ധ ഹൃദയത്തിന്റെയും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെയും അവർണ്ണനീയമായ യോഗ്യതകളാൽ പാപികളുടെ മാനസാന്തരത്തിനായി ഞാൻ അപേക്ഷിക്കുന്നു.”

4) ദിവ്യകാരുണ്യ പ്രാർത്ഥന

പരിശുദ്ധ മറിയം 1917 മെയ് മാസം പതിമൂന്നാം തീയതി കുട്ടികൾക്കു ആദ്യമായി ദർശനം നൽകിയപ്പോൾ  ഇപ്രകാരം പറഞ്ഞു, ” നിങ്ങൾക്ക് ധാരാളം സഹിക്കുവാനുണ്ടെങ്കിലും ദൈവകൃപയാൽ നിങ്ങൾ ആശ്വസിപ്പിക്കപ്പെടും.”  സി. ലൂസി പറയുന്നതനുസരിച്ച്  ഞങ്ങളിൽ  ഒരാൾ അവരുടെ ചുറ്റും ഒരു വലിയ ധവള പ്രകാശം കണ്ടു, മറ്റൊന്നു ചിന്തിക്കാതെ തന്നെ ഞങ്ങൾ ഈ പ്രാർത്ഥന ഉരുവിടുവാൻ തുടങ്ങി.

“ പരിശുദ്ധ ത്രീത്വമേ, ഞാൻ നിന്നെ ആരാധിക്കുന്നു!. എന്റെ ദൈവമേ, എന്റെ ദൈവമേ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു.”

5) പരിത്യാഗ പ്രാർത്ഥന

ഫാത്തിമാ ജപത്തോടൊപ്പം 1917 ജൂൺ മാസം പതിമൂന്നാം തീയതി മറിയം കുട്ടികൾക്കു നൽകിയ പ്രാർത്ഥനയാണിത്. ദൈവത്തിനു നമ്മുടെ സഹനങ്ങൾ അർപ്പിക്കുമ്പോൾ നാം ജപിക്കേണ്ട പ്രാർത്ഥനയാണിത്.

“ഓ ഈശോയെ നിന്നോടുള്ള സ്നേഹത്തെ പ്രതി, പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനെതിരായി ചെയ്ത പാപങ്ങൾക്കു പരിഹാരമായും പാപികയുടെ മാനസാന്തരത്തിൽ മായി ഞാൻ ഇതു (സഹനങ്ങൾ ) കാഴ്ചവയ്ക്കുന്നു.”

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.