സീറോ മലങ്കര ഡിസംബര്‍ 02 ലൂക്കാ 1:39-45 ദൈവാനുഗ്രഹം

ഏറ്റവും വലിയ ദൈവാനുഗ്രഹം ലഭിച്ചവളാണ് മറിയം. ഉടനെ അവള്‍ ചെയ്യുന്നത് തന്റെ സഹായം ആവശ്യമുളളടത്തേക്ക് യാത്രയാവുകയാണ് (1:39).

ദൈവാനുഗ്രഹം സ്വീകരിക്കുന്നവരുടെയെല്ലാം കടമയിതാണ് – സഹോദരരുടെ ശുശ്രൂഷയ്ക്കായി തിടുക്കത്തില്‍ യാത്രയാവുക. എത്രയെല്ലാം ദൈവാനുഗ്രഹങ്ങളാണ് നിനക്ക് ലഭിച്ചിരിക്കുന്നത്? നിന്റെ സഹായം ആവശ്യമുളളവരുടെ അടുത്ത് ഓടിയെത്തിയാണ് നീ ദൈവത്തോടുള്ള നന്ദി പ്രകടമാക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.