ലത്തീൻ: മെയ് 07 ചൊവ്വ, യോഹ. 16: 5-11 സഹായകൻ

വി. യോഹന്നാന്റെ സുവിശേഷത്തിലെ 16-ാം അധ്യായത്തിൽ, ക്രിസ്തു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയാണ്. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സഹായകൻ – പരിശുദ്ധാത്മാവ് – വന്നുകഴിയുമ്പോൾ പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും മനുഷ്യനെ ബോധ്യപ്പെടുത്തണമെന്ന് ക്രിസ്തു ഉദ്ബോധിപ്പിക്കുകയാണ്.

ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനു നഷ്ടമാകുന്നതും പാപബോധമാണ്. താൻ ചെയ്യുന്നത് പാപമാണെന്നറിഞ്ഞിട്ടും അവയെ വകവയ്ക്കാതെ വീണ്ടുംവീണ്ടും പാപത്തിലേക്കു കടന്നുപോകുന്ന നമ്മുടെയൊക്കെ മനോഭാവങ്ങളിലേക്ക് നാം ഇനിയും തിരിഞ്ഞുനോക്കേണ്ടിയിരിക്കുന്നു. ബെനഡിക്ട് 16-ാമൻ പാപ്പ പറയുക, “ഇന്നത്തെ തലമുറയ്ക്ക് പാപബോധം നഷ്ടമായിരിക്കുന്നു” എന്നാണ്. ക്രൈസ്തവജീവിതത്തിൽ ഈയൊരു അവസ്ഥ നമുക്ക് ബാധകമായിട്ടുണ്ടെങ്കിൽ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സഹായകന്റെ – പരിശുദ്ധാത്മാവിന്റെ – അഭിഷേകത്തിനായി നമുക്കും പ്രാർഥിക്കാം. പാപത്തിന്റെ അവസ്ഥകളെ വലിച്ചെറിഞ്ഞ് ക്രിസ്തുവിന്റെ നന്മയുള്ള വഴികളിലൂടെ നമുക്കും നടക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.