സീറോ മലങ്കര ഏപ്രില്‍ 08 മര്‍ക്കോ. 12: 28-34 നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക

ഫാ. സ്റ്റാന്‍ലി തെങ്ങുവേലില്‍

ആദ്യമായി തനിക്കു പുറത്ത് ഒരു ലോകമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത് ക്രിസ്തുവായിരുന്നു. നിന്നെ സ്നേഹിക്കുക നിന്റെ ആവശ്യമാണ്. എന്തെന്നാല്‍ നീ ആഗ്രഹിക്കുന്നത് സുഖപൂര്‍ണ്ണമായ ഒരു ജീവിതമാണ്. അതിനു സാധിക്കണമെങ്കില്‍ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണം. അതായത്, അകത്തേക്കുള്ള വഴി പുറത്തു കൂടിയാവുന്നു. അകത്ത് സ്വസ്ഥത വേണമെങ്കില്‍ പുറം ശുദ്ധമാക്കി വയ്ക്കുക.

ഫാ. സ്റ്റാന്‍ലി തെങ്ങുവേലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.