സീറോ മലങ്കര ജൂലൈ 07 യോഹ. 11: 7-16 സ്നേഹം

യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു (11:5). സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഏറെയിടം മാറ്റിവച്ചവനായിരുന്നു യേശു. സ്‌നേഹത്തിന്റെ അതിരുകള്‍ മാറ്റിവരച്ചവനായിരുന്നു അവന്‍. സ്‌നേഹിക്കുന്നതാണ് പുണ്യം, സ്‌നേഹമില്ലാതെ ജീവിതം വരളുന്നത് പാപവും. ഇതാണ് യേശുവിന്റെ പ്രമാണം.

അതിനാല്‍ സ്‌നേഹിക്കലിന്റെയും സ്‌നേഹിക്കപ്പെടലിന്റെയും അനുഭവങ്ങളൊക്കെ ദൈവികമാണെന്ന് മറക്കരുത്.