സീറോ മലങ്കര ജനുവരി 11 മത്തായി 10: 16-20 സുവിശേഷവേല

ഫാ. ഷീൻ തങ്കാലയം

ക്രിസ്തുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർ, സുവിശേഷവേല ചെയ്യേണ്ടതെങ്ങനെ എന്ന് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ശിഷ്യനിൽ നിന്നും അപ്പസ്തോലനിലേയ്ക്കുള്ള മാറ്റമാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. പഠിക്കുന്നവനിൽ നിന്നും പഠിപ്പിക്കുന്നവനിലേയ്ക്കുള്ള വളർച്ചയാണത്.

ഒരു പാമ്പ് അപകടകാരിയും, ഒരു പ്രാവ് ഭയപ്പെടാനുള്ള സാഹചര്യത്തിലുമാണ് എപ്പോഴും ജീവിക്കുന്നത്. ഇവ രണ്ടും സംയോജിച്ചാൽ, ധീരനും എന്നാൽ നിഷ്കളങ്കനുമായ ഒരു സുവിശേഷകനാകാൻ സാധിക്കും. ഏറ്റെടുക്കുന്ന ത്യാഗങ്ങൾ ഭാരമാകുകയില്ല; പരിശുദ്ധാത്മാവ് സഹായിക്കും.

ഈ ലോകത്തിന്റെ അധിക സമ്മർദ്ദങ്ങൾ പലപ്പോഴും നമ്മൾ നേരിടേണ്ടിവന്നേക്കാം. ശാരീരികവും മാനസികവുമായ അനേകം വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ, സുശക്തമായ ആത്മീയകവചത്തിന്റെ ഉള്ളിൽ ദൈവോന്മുഖമായി ജീവിക്കാൻ നമുക്ക് സാധിക്കണം. ഭൗതികമായ യുക്തിശക്തികൾക്കപ്പുറം ദൈവം ആത്മാവിനെ അയച്ച് നമ്മെ ശക്തിപ്പെടുത്തുമെന്നുള്ള ബോധ്യത്തിൽ ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ഷീൻ തങ്കാലയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.