സീറോ മലങ്കര ആഗസ്റ്റ് 29 മര്‍ക്കോ. 6: 14-29 ആവശ്യം തീരുമാനിക്കേണ്ട ഘടകം

നീ എന്തു ചോദിച്ചാലും തരാം എന്നാണ് രാജാവ് ഹെറോദിയായുടെ മകളോട് വാഗ്ദാനം ചെയ്യുന്നത് (6:22). സ്‌നാപകന്റെ ശിരസ്സ് എന്നാണ് ഉത്തരം (6:25).

കഴുത്തറുക്കപ്പെട്ട ശിരസ്സ് തളികയില്‍ ലഭിച്ചാൽ അത് ആര്‍ക്കെങ്കിലും സന്തോഷം പകരുമോ? യോഹന്നാനോടുള്ള വൈരാഗ്യമാണ് അവന്റെ ശിരസ്സ് ആവശ്യപ്പെടാന്‍ അവെള പ്രേരിപ്പിച്ചത്. നിനക്ക് എന്താണ് വേണ്ടത്? ഇതാണ് നീയും ഉത്തരം കണ്ടെത്തേണ്ട ചോദ്യം. മറ്റുള്ളവരോടുള്ള പകയും വൈരാഗ്യവും ആയിരിക്കരുത് നിന്റെ ആവശ്യം തീരുമാനിക്കേണ്ട ഘടകം. പകരം, നിന്റെ ജീവിതത്തിന് യഥാര്‍ത്ഥ തൃപ്തിയും സന്തോഷവും തരുന്നത് എന്താണ്? അതാണ് കണ്ടെത്തേണ്ടത്.