സീറോ മലങ്കര ആഗസ്റ്റ് 17 ലൂക്കാ 7: 1-10 വിശ്വാസം

ശതാധിപന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയെ പ്രതിനിധാനം ചെയ്യുന്നു. ഭൃത്യന്റെ സേവനം മാത്രമല്ല, ഭൃത്യനും അയാള്‍ക്ക് വിലപ്പെട്ടതായിരുന്നു. അതിനാല്‍ ഭൃത്യന്റെ സുഖത്തിനായി അയാള്‍ യഹൂദനോടപേക്ഷിക്കുന്നു. അയാള്‍ക്ക് തന്നിലുള്ള വിശ്വാസം യേശു പ്രശംസിച്ചു. ശതാധിപന്റെ ഭൃത്യനു മേലുള്ള താല്‍പര്യം മറ്റ് ഭൃത്യന്മാര്‍ക്ക് അയാളിലുള്ള വിശ്വാസം വളരുന്നതിനും അര്‍പ്പണബോധം വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ടാവും.