സീറോ മലങ്കര ജൂലൈ 18 ലൂക്കാ 10: 13-16 അടിസ്ഥാനചിന്ത

നിനക്കു നല്‍കിയ അവസരങ്ങള്‍, നിനക്കു നല്‍കിയ കഴിവുകള്‍ അപരന് നല്‍കിയിരുന്നെങ്കില്‍ അവന്‍ അത് എത്രമാത്രം ഉപയോഗപ്പെടുത്തിയേനെ!

ഓരോ മനുഷ്യന്റെ വിചാരത്തിലും ഈ അടിസ്ഥാനചിന്ത ഉണ്ടായിരിക്കണം. അവസരങ്ങള്‍ വേണ്ടവണ്ണം ഉപയോഗിച്ചില്ലെങ്കില്‍, സാധ്യതകളെ ശരിയാംവണ്ണം ഉപയോഗിച്ചില്ലെങ്കില്‍, നന്നാവാനുള്ള ആഹ്വാനത്തെ ചെവിക്കൊണ്ടില്ലെങ്കില്‍ നീയും താഴ്ത്തപ്പെടും പാതാളത്തോളം.