സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായര്‍ ഒക്ടോബര്‍ 04 മത്തായി 15: 21-38 നാല് ഘട്ടങ്ങള്‍

കാനാന്‍കാരിയോട് യേശു പറയുന്നത്, ‘നിന്റെ വിശ്വാസം വലുതാണ്’ എന്നാണ്. അവളുടെ വിശ്വാസം വലുതാണന്ന് പ്രഖ്യാപിക്കുകയും അവളുടെ പുത്രിക്ക് സൗഖ്യം നല്‍കുകയും ചെയ്യുന്ന യേശു. കാനാന്‍കാരിയോടുള്ള യേശുവിന്റെ പ്രതികരണം നാലു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഒന്ന്, അവന്‍ ഒരു വാക്കുപോലും ഉത്തരം പറയുന്നില്ല. രണ്ട്, ഇസ്രയേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്ക് മാത്രമാണ് താന്‍ അയയ്ക്കപ്പെട്ടത് എന്ന് പറയുന്നു. മൂന്ന്, മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല എന്ന് പറയുന്നു. ഈ മൂന്ന് നിഷേധാത്മകമെന്നു വിശേഷിപ്പിക്കാവുന്ന പ്രതികരണങ്ങള്‍ക്കുശേഷമാണ് യേശു, അവളുടെ വിശ്വാസം വലുതെന്നു പറയുന്നതും അവളുടെ പുത്രിക്ക് സൗഖ്യം നല്‍കുന്നതും. യേശുവിന്റെ ‘നിഷേധാത്മക’ വാക്യങ്ങളോട് കാനാന്‍കാരി നടത്തിയ പ്രതികരണമാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതെല്ലാം ഭാവാത്മകമായിരുന്നു ഇതുതന്നെയാണ് നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തില്‍ നമ്മള്‍ പുലര്‍ത്തേണ്ട ഭാവവും. നമ്മള്‍ പ്രതീക്ഷിക്കുന്ന ഉത്തരം പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നില്ലങ്കിലും തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.