സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം ഒന്നാം ബുധന്‍ നവംബര്‍ 03 ലൂക്കാ 8: 26-39 ഇടപെടല്‍

“അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്തിന് എന്റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന് ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു” (28). പിശാചുബാധയുള്ള ഒരുവന്റെ യേശുവിനോടുള്ള അര്‍ത്ഥനയാണത്. തന്റെ കാര്യത്തില്‍ ഇടപെടരുത് എന്നാണ് അവന് യേശുവിനോട് പറയാനുള്ളത്.

യേശുവിനെ സ്വന്തം ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നവര്‍ ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. യേശുവിന്റെ ഇടപെടല്‍ അവന് സൗഖ്യം നല്‍കും, അവനിലെ ബാധകള്‍ ഒഴിയും, അവനെ പുതിയ മനുഷ്യനാക്കും. ഇതിനാണ് അയാള്‍ തടസം നില്‍ക്കുന്നത്. യേശുവിനാല്‍ മാറ്റപ്പെടാന്‍ ആഗ്രഹിക്കാത്തവർ ഒരിക്കലും യേശുവിന്റെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ല. അവരുടേതായ ശൈലിയില്‍ മാത്രം ജീവിതം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരത്തിലുള്ള അപകടത്തില്‍ ചെന്നുചേരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അവനവന്റെ ജീവിതത്തില്‍ ഇടപെടാന്‍ യേശുവിനെ ക്ഷണിക്കുക. അപ്പോൾ മാറ്റങ്ങൾ സംഭവിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.