സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഒൻപതാം ശനി ഒക്ടോബര്‍ 30 യോഹ. 9: 17-23 ഭയം

ഈശോയില്‍ നിന്ന് സൗഖ്യം പ്രാപിച്ച അന്ധന്റെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് അറിയാവുന്ന സത്യം പറയാന്‍ മടിക്കുകയാണ്. തങ്ങളെ സിനഗോഗില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയമാണ് അതിനു പിന്നില്‍ (22). അവനവന്റെ പേര്, സുഖസൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍ എന്നിവ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ ഈശോക്ക് സാക്ഷ്യം വഹിക്കാതിരിക്കുന്നവര്‍/ ഈശോയെക്കുറിച്ച് നിശബ്ദത പാലിക്കുന്നവര്‍ നമുക്കിടയിലുമില്ലേ? ഒരുപക്ഷേ, ഞാനും അങ്ങനെ ആയിരിക്കും.

ഭയമാണ് നമ്മുടെ ശത്രു. സുവിശേഷത്തില്‍ യഹൂദരെ ഭയന്ന് ഈശോയെക്കുറിച്ചു മിണ്ടാതിരിക്കുന്നവരെ നാം കാണുന്നുണ്ട് (യോഹ. 7:13, 9:22, 19:38, 20:19). ഇപ്പോഴത്തെ പ്രത്യേക സാമൂഹ്യസാഹചര്യത്തില്‍  ഭയം വെടിഞ്ഞ് വാക്കാലും പ്രവര്‍ത്തിയാലും  ഈശോക്ക് സാക്ഷ്യം വഹിക്കാന്‍ നമ്മള്‍ തയ്യാറാകണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.