സീറോ മലബാര്‍ ദനഹാക്കാലം അഞ്ചാം ചൊവ്വ ഫെബ്രുവരി 02 മർക്കോ. 3: 7-12 ദൂരം

ഗലീലിയായിൽ നിന്നുള്ള വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലേം, ഇദുമെയാ, ജോര്‍ദ്ദാന്റെ മറുകര, ടയിർ, സീദോൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആളുകൾ ഈശോയെ കാണാനെത്തുന്നു. നാലു ദിക്കുകളിൽ നിന്നും, സമീപത്തും – ദൂരത്തു നിന്നും ഈശോയുടെ അടുത്തേയ്ക്ക് ആളുകൾ വരികയാണ്.

ഈശോയെ കാണുന്നതിന് ദൂരം ഒരു പ്രശ്നമല്ല. നീ ഇപ്പോൾ ഈശോയിൽ നിന്ന് ഒരുപാട് ദൂരെയായിരിക്കും. എങ്കിലും നിനക്ക് ഈശോയുടെ അടുത്ത് വരാവുന്നതാണ്. നിന്റെ ജോലിയുടെ, ജീവിതത്തിന്റെ, പാപത്തിന്റെ ദൂരം നിമിത്തം നീ അവന്റെ അടുത്ത് വരാൻ മടിക്കുകയാണോ? എത്ര ദൂരത്താണെങ്കിലും ഈശോയുടെ അടുത്ത് വരിക; അവൻ നിനക്ക് സൗഖ്യം നൽകും (10).

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.