സീറോ മലബാര്‍ പിറവിക്കാലം ഒന്നാം തിങ്കള്‍ ഡിസംബര്‍ 27 യോഹ. 21: 20-24 ദൈവഹിതം

ഞാന്‍ വരുന്നതു വരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക (22). നമ്മുടെ ശ്രദ്ധ എപ്പോഴും മറ്റുള്ളവരിലേക്ക് തിരിഞ്ഞാണിരിക്കുന്നത്. പത്രോസിന് യേശു സ്നേഹിച്ചിരുന്ന ശിഷ്യന്റെ കാര്യത്തെക്കുറിച്ചാണ് ആകുലത. എന്നാല്‍ അക്കാര്യത്തില്‍ യേശു പത്രോസിനെ തിരുത്തുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള ദൈവഹിതം ഓര്‍ത്ത് നമ്മള്‍ ആകുലരാകേണ്ട കാര്യമില്ല. നമ്മള്‍ ചെയ്യേണ്ടത് യേശുവിനെ അനുഗമിക്കുക എന്നതു മാത്രമാണ്. ബാക്കിയെല്ലാം അവിടുന്ന്‍ തീരുമാനിച്ചുകൊള്ളും. ദൈവഹിതത്തിനു കീഴ്വഴങ്ങി ജീവിക്കുക എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മള്‍ ജീവിതം തുടരുക. ആരെക്കുറിച്ചുമുള്ള അമിത ആകുലത നമ്മുടെ സമാധാനം നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.