സീറോ മലബാര്‍ മംഗളവാര്‍ത്താക്കാലം നാലാം ശനി ഡിസംബര്‍ 25 ലൂക്കാ 2: 1-14 ഈശോയുടെ ജനനം

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം” (14). ഈശോയുടെ ജനനസമയത്ത് സ്വര്‍ഗീയസൈന്യത്തിന്റെ ഒരു വ്യൂഹം ദൂതനോടൊത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ടു പാടിയതാണിത്.

ഈശോയുടെ ജനനം, അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവും ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനവും സമ്മാനിക്കുന്നു. ഭൂമിയിലുള്ള നമ്മുടെ ജനനത്തിന്റെയും ജീവിതത്തിന്റെയും ലക്ഷ്യവും ഇതു തന്നെ ആയിരിക്കണം; ദൈവമഹത്വവും സഹജര്‍ക്ക് സമാധാനവും. ക്രിസ്തുമസ് ആ ചിന്ത ഒരിക്കല്‍ക്കൂടി നമ്മില്‍ ഉറപ്പിക്കട്ടെ. ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍…

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.