സീറോ മലബാർ നവംബർ 3 മത്താ 5: 38-42 ശിഷ്യന്റെ വിജയം

തിന്മയെ അതിനെക്കാളും വലിയ തിന്മകൊണ്ട് പരാജയപ്പെടുത്താനാണ് നമ്മളിൽ പലരുടേയും ആഗ്രഹവും ശ്രമവും. അതിന്റെ ഫലമോ, തിന്മയുടെ വലിയ വക്താക്കളായി നമ്മൾ മാറുന്നു. തിന്മയെ തിന്മ കൊണ്ടല്ല, നന്മകൊണ്ട് ജയിക്കാനാണ് ഈശോ പറയുന്നതും ജീവിതം കൊണ്ട് കാണിച്ചുതരുന്നതും.

നമ്മളെ കുറ്റം പറയുന്നവരോട്, അകാരണമായി എതിർക്കുന്നവരോട്, ഉപദ്രവിക്കുന്നവരോട്, നശിപ്പിക്കാൻ ശ്രമിക്കുന്നവരോട് നമ്മൾ നന്മയിലൂടെയാണോ പ്രതികരിക്കുന്നത്, അതോ തിന്മയിലൂടെയോ? കുരിശിൽ തറയ്ക്കപ്പെട്ട് കൊല്ലപ്പെട്ടവൻ, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നത് തന്നെയാണ് അന്തിമ വിജയം നന്മയ്ക്കാണ് എന്ന് പറയുന്നതിന്റെ പൊരുൾ. എതിർപ്പിനും അപ്പുറം സ്നേഹം നൽകുന്നതിലും ചോദിക്കുന്നതിലും അധികം നൽകുന്നതിലുമാണ് ക്രിസ്തു ശിഷ്യന്റെ വിജയം അടങ്ങിയിരിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.