ആദിവാസികള്‍ക്കായുള്ള ഞായര്‍ ആചരണം നടന്നു 

ഓസ്ട്രേലിയായിലെ കത്തോലിക്കാ സഭ ജൂലൈ 14-ന് “ആദിവാസികളുടെ ‍ഞായര്‍” ആചരിച്ചു. ആദിവാസികളടെ സ്വയംനിര്‍ണ്ണയനാവകാശത്തിനും യുവജനത്തിന്‍റെ സംരക്ഷണത്തിനും ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആദിവാസികള്‍ക്കായുള്ള ഞായര്‍ ആചരണം നടന്നത്.

ആദിവാസികളില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അതിന് അവരോടപ്പം ചരിക്കേണ്ടത് ആവശ്യമാണെന്നും ദേശീയ കത്തോലിക്കാ മെത്രാന്‍സംഘം ഞായര്‍ ആചരണത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ വിശദീകരിച്ചു.

കണ്ടുപഠിക്കേണ്ട പാഠങ്ങളിലൊന്നായി മെത്രാന്‍സംഘം ചൂണ്ടിക്കാട്ടുന്നത്, ആദിവാസികള്‍ യുവതലമുറകള്‍ക്ക് പാരമ്പര്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന ശൈലിയാണ്. തദ്ദേശീയ യുവജനങ്ങളുടെ ആത്മഹത്യാനിരക്ക് വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന വേദനാജനകമായ പ്രവണതയെക്കുറിച്ചും അനുസ്മരിച്ചാണ് മെത്രാന്മാര്‍ ഇവിടെ സഭയുടെ സവിശേഷശ്രദ്ധ പതിയേണ്ടത് അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്തിയത്.