നിങ്ങൾ കണ്ടെങ്കിൽ നിങ്ങൾക്ക് കൊള്ളാം

“നിങ്ങൾ കണ്ടെങ്കിൽ നിങ്ങൾക്ക് കൊള്ളാം. എന്റെ അരികിലെത്താതെ, അവന്റെ പാർശ്വത്തിലെ മുറിവുകളിൽ സ്പർശിക്കാതെ ഞാൻ വിശ്വസിക്കില്ല.” മറ്റുള്ളവർ കണ്ടതിലും ഒരുപടി കൂടിയുള്ള ദിദീമോസിന്റെ വാശിയിൽ തോറ്റുപോകുന്നൊരു ക്രിസ്തു. എന്തിനാണ് അവനെ ആദ്യം ക്രിസ്തു അത്രമേൽ അവഗണിച്ചത്? അവനെ കൂടുതൽ എടുത്തുകാട്ടാനല്ലേ?

ദേ, ഇന്ന് നടന്നൊരു ചെറിയ കാര്യം പറഞ്ഞാൽ ഇത് സിമ്പിൾ ആയി മനസിലാകും. ഫേസ്ബുക് പോസ്റ്റിൽ തന്നെ ടാഗ് ചെയ്തില്ല എന്ന ഒറ്റ കാരണം കൊണ്ട് കുറുമ്പ് കാട്ടിനിന്ന ഒരു കുഞ്ഞിപ്പെങ്ങൾക്കു മുമ്പിൽ അവളെ മാത്രം ടാഗ് ചെയ്തു ആ പോസ്റ്റ് ഒന്നുകൂടെ ഇടേണ്ടിവന്ന ഒരു സഹോദരൻ. ഇത്രേ തോമാച്ചനും ചെയ്തുള്ളൂ..

എന്തേ എന്നെ ടാഗ് ചെയ്തില്ല. എന്നെ പരിഗണിക്കുന്നിടംവരെ ഞാനും വാശിയിലാ. തോമാച്ചനെ തന്നെ ടാഗ് ചെയ്തു പിന്നെ ക്രിസ്തുവിന്റെ ഒരു നിൽപ്പ്. പിടിച്ചുപറിച്ചു വാങ്ങാൻ കുറച്ച് ആൾക്കാരും കറുമ്പിനു മുന്നിൽ വന്നുനില്‍ക്കാൻ ഒരു ഗുരുവും ഒക്കെ ഉണ്ടെങ്കിൽ എല്ലാരും ഹാപ്പിയാ. പിന്നെ ഏതറ്റംവരെ പോകാനും, മരിച്ചങ്ങട് സ്നേഹിക്കാനും…

ക്രിസ്തുവിനോട് വാശിപിടിച്ച് ഓരോ കാര്യവും നേടിയെടുക്കുമ്പോൾ ഒരു സുഖമാ… ഇത്രേം ഒക്കെ മനസിലാക്കാൻ വേറെ ആരാ ഉള്ളത് അല്ലേ?? തോമാച്ചനെപ്പോലെ ക്രിസ്തുവിന്റെ മാറിടത്തിൽ ഒരുകൈയും മറുകൈ അപരനിലേയ്ക്കും കിനിഞ്ഞിറങ്ങട്ടെ.

എല്ലാവർക്കും ദുക്റാന തിരുനാൾ മംഗളങ്ങൾ…

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.